Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Oct 2026 06:43 IST
Share News :
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതി വിമതർ ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകളെത്തുടർന്ന് മേഖലയിൽ സുരക്ഷാ ആശങ്ക ശക്തമായി. ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൗദി അറേബ്യ സ്ഥിരീകരിച്ചതായാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്.
റിയാദിന് പിന്നാലെ ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ആക്രമണമുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. സംഭവത്തെത്തുടർന്ന് സൗദി വ്യോമസേന പ്രത്യാക്രമണം നടത്തിയതായും വിവരമുണ്ട്.
ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ സൗദി പൗരന്മാർക്ക് പുറമെ ബംഗ്ലാദേശ്, ജോർദാൻ, ഈജിപ്ത്, പലസ്തീൻ, സിറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ ഒരു അമേരിക്കൻ പൗരനും ഉൾപ്പെട്ടതായി വാർത്തയിൽ പറയുന്നു.
കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തിവരികയാണ്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെച്ചതായും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് റിയാദിലേക്കുള്ള ചില വിമാന സർവീസുകൾ താത്കാലികമായി റദ്ദാക്കിയതായും റിപ്പോർട്ടുകളുണ്ട്.
ആക്രമണത്തിന്റെ വ്യാപ്തിയും വിമാന സർവീസുകളിലുണ്ടായ തടസ്സങ്ങളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരേണ്ടതുണ്ട്.
Follow us on :
Tags:
More in Related News
Please select your location.