Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഫോസ കോഴിക്കോട് ജില്ലാ ചാപ്റ്റർ - ഫോസ്ബാൾ ലോഗോ പ്രകാശനം ചെയ്തു

27 Oct 2026 06:37 IST

NewsDelivery

Share News :

കോഴിക്കോട്: ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ (ഫോസ) കോഴിക്കോട് ഡിസ്ട്രിക്ട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 2026 ഡിസംബർ അവസാന വാരം ഫറോക്കിൽ സംഘടിപ്പിക്കുന്ന ഇന്റർ ചാപ്റ്റർ ഫുട്ബോൾ ടൂർണമെന്റായ ഫോസ്ബാളിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം പൂർവ്വ വിദ്യാർത്ഥി കൂടിയായ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എ.പി. ഷൗക്കത്തലി ഐ.പി.എസ് നിർവ്വഹിച്ചു. കോഴിക്കോട് എംഎസ്എസ് ഹാളിൽ നടന്ന ചടങ്ങ് ഫോസ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കെ. കുഞ്ഞലവി ഉദ്ഘാടനം ചെയ്തു.

ഫോസ കോഴിക്കോട് ജില്ലാ ചാപ്റ്റർ പ്രസിഡണ്ട് സി.പി. സലാം അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. മുഹമ്മദ് ബഷീർ സ്വാഗതം പറഞ്ഞു. ഫോസ കമ്മിറ്റി അംഗം സി. പി. എം അബ്ദുൾ റഷീദ് ഫോസ്ബാൾ ടൂർണമെന്റിനെ കുറിച്ചും കെ.പി. അതിയ വിവിധ സബ് കമ്മിറ്റികളെ കുറിച്ചും വിശദീകരിച്ചു.

ചടങ്ങിൽ കെ ടി ഹസ്സൻ കോയ,അബൂബക്കർ സി.പി, റസാഖ് കെ പി, രമേശൻ എൻ, രാമകൃഷ്ണൻ കെ, സജീവ് കെ, മുസ്തഫ കൊമ്മേരി, ബൈജു രാജ് അഷ്‌റഫ്‌ കക്കോടി, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ടൂർണമെന്റ് കൺവീനർ ഹാഷിഫ് പുളിയാളി നന്ദി പറഞ്ഞു.

Follow us on :

More in Related News