Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Oct 2026 15:29 IST
Share News :
തിരുവമ്പാടി ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുകയായിരുന്ന കെഎസ്ആർടിസി ബസ് ഇടിച്ചതിനെ തുടർന്ന് കുട്ടി ബസിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തുടർന്ന് കുട്ടിയുടെ കാൽപാദത്തിലൂടെ ബസിന്റെ മുൻചക്രം കയറിയിറങ്ങി. ആദ്യം തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഫീദയെ, പരിക്കുകൾ ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലേക്ക് മാറ്റി.
അതേസമയം, ഡ്രൈവറുടെ പൂർണ്ണമായ അശ്രദ്ധ മൂലമാണ് അപകടം ഉണ്ടായതെന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ബസിന്റെ മുന്നിലൂടെ കുട്ടി നടന്നുപോകുന്നത് വ്യക്തമായി കാണാമായിരുന്നിട്ടും, തിരക്കുള്ള ബസ് സ്റ്റാൻഡിൽ വണ്ടി ശ്രദ്ധയില്ലാതെ വീശിയെടുക്കുകയായിരുന്നു. 'ബ്ലൈൻഡ് സ്പോട്ട്' എന്ന് പറഞ്ഞ് സംഭവത്തെ ന്യായീകരിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും, കുട്ടി മുന്നിലൂടെ നടന്നുപോയതുകൊണ്ടുതന്നെ ബ്ലൈൻഡ് സ്പോട്ടിൽ ആളുണ്ടെന്ന് മനസ്സിലാക്കി ജാഗ്രത പാലിക്കേണ്ട ഉത്തരവാദിത്തം ഡ്രൈവർക്കുണ്ടായിരുന്നു എന്നാണ് ഉയരുന്ന പ്രധാന വിമർശനം.
Follow us on :
Tags:
More in Related News
Please select your location.