Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Oct 2026 08:15 IST
Share News :
ജോൺ കുമാർ–നിവേദ്യ ദമ്പതികളുടെ മക്കളായ ജെന്നിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ കുട്ടികളെ വീട്ടിലെ കുളിമുറിയിലുള്ള വെള്ളത്തൊട്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അന്ന് ജോൺ കുമാർ ജോലിക്ക് പോയിരിക്കുകയായിരുന്നു.
കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണ് മുങ്ങിമരിച്ചെന്നായിരുന്നു നിവേദ്യ ആദ്യം പൊലീസിന് നൽകിയ മൊഴി. എന്നാൽ സംഭവത്തിൽ കുടുംബാംഗങ്ങൾക്കും നാട്ടുകാർക്കും സംശയമുയർന്നതിനെ തുടർന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നാണ് കുട്ടികളെ താൻ കൊലപ്പെടുത്തിയതായി നിവേദ്യ സമ്മതിച്ചതെന്നാണ് പൊലീസ് പറയുന്നത്.
മോഡലിങ് രംഗത്തേക്ക് പോകാനും പഠിക്കാനും ആഗ്രഹിച്ചിരുന്നെന്നും കുട്ടികളെ നോക്കേണ്ടതിനാൽ അതിന് സാധിച്ചിരുന്നില്ലെന്നും കൊലപാതകത്തിന് കാരണമായി നിവേദ്യ മൊഴി നൽകിയതായി റിപ്പോർട്ടുകളുണ്ട്. സ്വതന്ത്രമായി ജീവിക്കുന്നതിന് കുട്ടികൾ തടസ്സമാണെന്ന് കരുതിയതായും മൊഴിയിലുണ്ടെന്നാണ് വിവരം. എന്നാൽ ഈ കാരണങ്ങൾ പൊലീസ് പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല. കൊലപാതകത്തിന് പിന്നിൽ മറ്റ് കാരണങ്ങളുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനും തീരുമാനിച്ചിരുന്നുവെന്നും നിവേദ്യ മൊഴി നൽകിയതായി റിപ്പോർട്ടുണ്ട്. കുട്ടികളെയും ഭർത്താവിനെയും കുറിച്ച് നാട്ടിൽ അപവാദങ്ങൾ പ്രചരിച്ചിരുന്നതായും നിവേദ്യ പറഞ്ഞതായാണ് വിവരം. അതേസമയം, സംഭവത്തിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം തുടരുകയാണ്.
ദമ്പതികൾ തമ്മിൽ സ്ഥിരമായി വഴക്കുണ്ടായിരുന്നതായി അയൽവാസികൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. നിവേദ്യയുടെ ഫോൺ ഉപയോഗത്തെ ജോൺ കുമാർ എതിർത്തിരുന്നതായും വിവരമുണ്ട്. കൊലപാതകത്തിന് പിന്നിലെ മറ്റ് സാഹചര്യങ്ങൾ കണ്ടെത്താൻ നിവേദ്യയുടെ ഫോൺ ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കും.
ജോൺ കുമാറും കുടുംബവും രണ്ടുമാസം മുമ്പാണ് കൂരാങ്കാട്ടെ വാടകവീട്ടിലേക്ക് താമസം മാറിയത്. കുട്ടികളുടെ മരണത്തിൽ പൊലീസ് ആദ്യം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരുന്നത്. അന്വേഷണത്തിനിടെയാണ് മരണത്തിൽ സംശയം ഉയർന്നത്.
Follow us on :
Tags:
More in Related News
Please select your location.