Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Oct 2026 16:06 IST
Share News :
കോഴിക്കോട്: കല്ലുരുട്ടിയിൽ സ്പൈനൽ മസ്കുലാർ അട്രോഫി (എസ്.എം.എ.) ബാധിച്ച മൂന്ന് പിഞ്ചുകുഞ്ഞുങ്ങളുടെ വീടുകൾ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സന്ദർശിച്ചു. കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതി നേരിട്ട് മനസ്സിലാക്കിയ അദ്ദേഹം കുടുംബങ്ങൾക്ക് ആശ്വാസവും ആവശ്യമായ പിന്തുണയും വാഗ്ദാനം ചെയ്തു.കുഞ്ഞുങ്ങളുടെ ചികിത്സാ ആവശ്യങ്ങൾക്കായി സമൂഹത്തിന്റെ കൂട്ടായ പിന്തുണയുണ്ടാകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. രോഗബാധിതരായ കുഞ്ഞുങ്ങളുടെയും കുടുംബങ്ങളുടെയും പ്രയാസങ്ങൾ നേരിട്ടറിഞ്ഞുള്ള സന്ദർശനം കുടുംബങ്ങൾക്ക് ആശ്വാസമായി. തുടർന്ന് ചികിത്സാ സഹായനിധി ഓഫീസും ഇടവക വികാരിയെയും സന്ദർശിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
Follow us on :
Tags:
More in Related News
Please select your location.