Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എന്റെ വാക്കുകൾ കുറിച്ചു വെച്ചോളൂ, അവർ വലിയ വില കൊടുക്കേണ്ടി വരും; ഗ്യാനേഷ് കുമാർ രാജിവെക്കുംവരെ പ്രതിഷേധം തുടരും: രാഹുൽ ഗാന്ധി

08 Oct 2026 00:19 IST

NewsDelivery

Share News :

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ ഏറ്റവും വിശുദ്ധമായതിനെ സംരക്ഷിക്കാനാണ് പോരാട്ടമെന്നും നരേന്ദ്ര മോദിക്കോ അമിത് ഷായ്ക്കോ തങ്ങളെ തടയാനാകില്ലെന്നും രാഹുൽ പറഞ്ഞു. 

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെ പോലീസ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാരെ കസ്റ്റഡിയിലെടുത്തിരുന്നു. മൂന്ന് ബസുകളിലായി ജന്തർ മന്തറിലേക്ക് നീങ്ങിയ പ്രതിപക്ഷ എംപിമാരെ പോലീസ് വഴിയിൽ തടയുകയായിരുന്നു. തുടർന്ന് പ്രതിഷേധക്കാരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. 

പ്രതിഷേധത്തിൽ ഭയന്നുള്ള പ്രതികരണമാണ് ഇപ്പോൾ കാണുന്നതെന്നും നീതി നടപ്പാക്കപ്പെടണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭരണഘടനയെ ആക്രമിക്കുകയും ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്തതിന് ഉത്തരവാദികൾ വലിയ വില നൽകേണ്ടിവരുമെന്നും, തന്റെ വാക്കുകൾ കുറിച്ചു വെച്ചോളൂ എന്നും അദ്ദേഹം പ്രതികരിച്ചു. 

പ്രിയങ്ക ഗാന്ധി റോഡിൽ കിടന്ന് പ്രതിഷേധിക്കുകയും തുടർന്ന് പോലീസ് അവരെ നീക്കം ചെയ്യുകയും ചെയ്തു. പ്രതിഷേധവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകളുണ്ട്.

Follow us on :

More in Related News