Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരളത്തിലെ അറിയപ്പെടുന്ന സ്വകാര്യ സർവകലാശാലയായി മാറാൻ സാഫിക്ക് സാധ്യത: റോജി എം. ജോൺ

10 Nov 2026 07:49 IST

NewsDelivery

Share News :

വാഴയൂർ: കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് അറിയപ്പെടുന്ന സ്വകാര്യ സർവകലാശാലയായി മാറാൻ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന് എല്ലാ സാധ്യതകളുമുണ്ടെന്ന് മന്ത്രി റോജി എം. ജോൺ. തൊഴിൽസാധ്യതകളും ഗവേഷണ മികവും ഒരുപോലെ മുന്നോട്ടുവെക്കുന്ന സാഫിയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി (ഓട്ടോണമസ്)യുടെ ഇരുപതാമത് ബിരുദദാനച്ചടങ്ങായ 'അസെൻഷിയോ 26' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നവംബർ മൂന്നിന് കോളേജ് ഗ്രൗണ്ടിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ നടന്ന ചടങ്ങിൽ 18 ഡിപ്പാർട്ട്മെന്റുകളിൽ നിന്നായി 536 വിദ്യാർഥികൾ ബിരുദം ഏറ്റുവാങ്ങി.

വരാനിരിക്കുന്നത് ഡിജിറ്റൽ സാങ്കേതികവിദ്യയുടെ കുതിപ്പിന്റെ കാലമാണെന്നും കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേവലം തൊഴിൽ നേടിക്കൊടുക്കുന്ന കേന്ദ്രങ്ങൾ എന്നതിലുപരി മികച്ച ഗവേഷണ സ്ഥാപനങ്ങളായി വളരണമെന്നും മന്ത്രി പറഞ്ഞു. വിദേശരാജ്യങ്ങളിലെ വിദ്യാഭ്യാസ-തൊഴിൽ സാധ്യതകൾ തേടി വിദ്യാർഥികൾ പോകുന്ന സാഹചര്യം ഒഴിവാക്കി അത്തരം അവസരങ്ങൾ കേരളത്തിൽത്തന്നെ സൃഷ്ടിക്കേണ്ടതുണ്ട്. ഇതിന് സാഫിയെപ്പോലുള്ള ദീർഘവീക്ഷണമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളർച്ച അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാഫി ട്രസ്റ്റ് ചെയർമാൻ സി.എച്ച്. അബ്ദുൾ റഹീം അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി എം.എൽ.എ ടി.പി. അഷ്റഫ് അലി, സാഫി ട്രസ്റ്റ് ജനറൽ സെക്രട്ടറി എം.എ. മെഹ്ബൂബ്, വൈസ് ചെയർമാൻ അമീർ അഹമ്മദ്, സെക്രട്ടറി മിസ് കദീജ മുഹമ്മദലി, പ്രിൻസിപ്പലും സി.ഇ.ഒയുമായ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ, അഡ്മിനിസ്ട്രേറ്റർ കേണൽ നിസാർ അഹമ്മദ് സീതി, വൈസ് പ്രിൻസിപ്പൽ ടി.പി. മുഹമ്മദ് കാമിൽ എന്നിവർ പങ്കെടുത്തു. എം.എ. മെഹ്ബൂബ് സ്വാഗതം പറഞ്ഞു.

സാഫി സെക്രട്ടറി മിസ് കദീജ മുഹമ്മദലിയും ട്രസ്റ്റ് ട്രഷറർ കെ.വി. അബ്ദുൽ അസീസും വിശിഷ്ടാതിഥികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ ബിരുദദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ചടങ്ങിനോടനുബന്ധിച്ച് സാഫി മ്യൂസിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ 'മെലോഡിയ' എന്ന സംഗീതപരിപാടിയും അരങ്ങേറി. ബിൻസി, ഇമാം എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച സൂഫി സംഗീതവിരുന്ന് ആഘോഷത്തിന് മാറ്റുകൂട്ടി. വൈസ് പ്രിൻസിപ്പൽ ടി.പി. മുഹമ്മദ് കാമിൽ നന്ദി പറഞ്ഞു.

536 വിദ്യാർഥികളുടെ അക്കാദമിക നേട്ടങ്ങൾ ആഘോഷിച്ച 'അസെൻഷിയോ 26' സാഫിയുടെ ഉന്നതവിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിലെ ശ്രദ്ധേയമായ അധ്യായമായി

Follow us on :

More in Related News