Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Oct 2026 10:43 IST
Share News :
തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ 2006ലെ കേസിൽ വിജിലൻസ് പുനരന്വേഷണത്തിന് കേരള സർക്കാർ ഉത്തരവിട്ടു. അന്ന് സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങളും കേസിന്റെ ആദ്യഘട്ട അന്വേഷണം പുറം സ്വാധീനത്തെ തുടർന്ന് തടസ്സപ്പെട്ടെന്ന പരാതിയും പരിശോധിക്കാനാണ് വിജിലൻസിന് നിർദേശം നൽകിയിരിക്കുന്നത്.
കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിന്റെ ഭാഗമായി എം.സി. റോഡ് വികസന കരാർ ഏറ്റെടുത്ത PATI-BEL കൺസോർഷ്യത്തിലെ മലേഷ്യൻ എൻജിനീയർ ലീ സീ ബീന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടതാണ് കേസ്. അദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പിൽ ഗ്യാനേഷ് കുമാറിന്റെ പേര് പരാമർശിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ.
2006ൽ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നെങ്കിലും പിന്നീട് അന്വേഷണം നിലച്ചതായി പരാതിയുണ്ട്. കേസുമായി ബന്ധപ്പെട്ട പഴയ ഫയലുകൾ നേരത്തെ സംസ്ഥാന ആഭ്യന്തര വകുപ്പ് തേടിയിരുന്നു. തുടർന്ന് കെപിസിസി നേതാവ് മലയിൻകീഴ് വേണുഗോപാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ അന്വേഷണത്തിന് നിർദേശം നൽകിയിരിക്കുന്നത്.
കേസിലെ ആരോപണങ്ങൾക്കും മുൻ അന്വേഷണത്തിൽ ഉണ്ടായതായി പറയുന്ന വീഴ്ചകൾക്കും തെളിവുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് പുതിയ അന്വേഷണത്തിൽ പരിശോധിക്കുക. അന്വേഷണത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ തീരുമാനിക്കുക.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിഷ്കരണവുമായി (SIR) ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് രണ്ട് പതിറ്റാണ്ട് പഴക്കമുള്ള കേസ് വീണ്ടും സജീവമാകുന്നത്.
Follow us on :
Tags:
More in Related News
Please select your location.