Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി മടവൂർ പഞ്ചായത്ത് യൂത്ത് ലീഗിന്റെ ചായസൽക്കാരവും ഫണ്ട് സമാഹരണവും

05 Nov 2026 10:34 IST

NewsDelivery

Share News :

കോഴിക്കോട്: സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ബാധിച്ച മൂന്ന് പിഞ്ചുകുഞ്ഞുങ്ങളുടെ ചികിത്സാ സഹായത്തിനായി ചായസൽക്കാരവും ചികിത്സാ ഫണ്ട് സമാഹരണവും സംഘടിപ്പിക്കുന്നു. മടവൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിലാണ് പരിപാടി.

നവംബർ 6 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് ചോലക്കരത്താഴത്ത് പരിപാടി നടക്കും. മുസ്ലിം യൂത്ത് ലീഗ് സമ്മേളന പ്രചാരണത്തിന്റെ ഭാഗമായാണ് ചായസൽക്കാരവും ഫണ്ട് സമാഹരണവും സംഘടിപ്പിക്കുന്നത്.

മുസ്ലിം യൂത്ത് ലീഗ് സംഘടനാ സമ്മേളനത്തിന്റെ ഭാഗമായി നവംബർ 6, 7, 8 തീയതികളിൽ വിവിധ പരിപാടികളും നടക്കും.

Follow us on :

More in Related News