Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Nov 2026 08:49 IST
Share News :
ഒറ്റപ്പാലം: പാലക്കാട്–കുളപ്പുള്ളി പാതയിൽ തൃക്കങ്ങോട് കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ടുപേർ മരിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. പനമണ്ണ കയറാട്ട് വൈശാഖ്, ഈസ്റ്റ് മനിശ്ശേരി പാന്തലിൽ പി.ആർ. അജയ് എന്നിവരാണ് മരിച്ചത്. ഗോവിന്ദ്, ശ്രീജിത്ത്, നിതിൻ എന്നിവർക്കാണ് പരുക്കേറ്റത്.
ഇന്ന് പുലർച്ചെയായിരുന്നു അപകടം. അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
കാറിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മരിച്ചവരുടെ മൃതദേഹങ്ങൾ വാണിയംകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരുക്കേറ്റവരും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.
Follow us on :
More in Related News
Please select your location.