Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Oct 2026 08:54 IST
Share News :
തിരുവനന്തപുരം: സർക്കാർ പ്രവർത്തനങ്ങളിൽ പാർട്ടിയുമായി കൂടിയാലോചന ഉറപ്പാക്കാൻ എ.ഐ.സി.സി. നിർദേശം. സർക്കാർ തീരുമാനങ്ങൾ പലതും അറിയുന്നില്ലെന്ന യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശിന്റെ പരാതിയുടെ പശ്ചാത്തലത്തിൽ സർക്കാർ–പാർട്ടി ഏകോപനസമിതി ഉടൻ രൂപീകരിക്കാനാണ് ഹൈക്കമാൻഡ് നിർദേശിച്ചിരിക്കുന്നത്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തുണ്ടായിരുന്ന 12 അംഗ സമിതിയുടെ ഘടന തുടരാനാണ് ആലോചന. കോൺഗ്രസ് പ്രവർത്തകസമിതി അംഗങ്ങളായ മന്ത്രി രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് എന്നിവർ സമിതിയിലുണ്ടാകും. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാ ദാസ്മുൻഷിയും കെ.പി.സി.സി. മുൻ പ്രസിഡന്റുമാരും സമിതിയുടെ ഭാഗമാകും.
എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ സമിതിയിൽ ഉണ്ടാകില്ലെന്നാണ് സൂചന. അടൂർ പ്രകാശ് ഉന്നയിച്ച പരാതി ഗൗരവമുള്ളതാണെന്നാണ് മുതിർന്ന നേതാക്കളുടെ വിലയിരുത്തൽ. എന്നാൽ പരാതി ഉന്നയിച്ച രീതിയും സമയവും വേദിയും ഉചിതമായില്ലെന്ന അഭിപ്രായവും നേതാക്കൾക്കുണ്ട്.
കോൺഗ്രസിലെ ഉൾപ്പോരും അഭിപ്രായഭിന്നതകളും ശക്തമായ സാഹചര്യത്തിൽ ഈ മാസം 13ന് കെ.പി.സി.സി. ഭാരവാഹികളുടെ യോഗം വിളിച്ചിട്ടുണ്ട്. ജില്ലാ പ്രസിഡന്റുമാരും യോഗത്തിൽ പങ്കെടുക്കും.
സർക്കാരിനെതിരേ വിമർശനങ്ങളും സമരപരിപാടികളുമായി പ്രതിപക്ഷം കൂടുതൽ ശക്തമായി രംഗത്തിറങ്ങുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ഇതിനെ നേരിടുന്നതിനുള്ള രാഷ്ട്രീയ ആസൂത്രണം കെ.പി.സി.സി.യും സർക്കാർ തീരുമാനങ്ങളുടെ ഏകോപനം സർക്കാർ–പാർട്ടി ഏകോപനസമിതിയും നിർവഹിക്കണമെന്നാണ് ആലോചന.
Follow us on :
Tags:
More in Related News
Please select your location.