Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Nov 2026 12:14 IST
Share News :
മലപ്പുറം: കേരളത്തിലെ വിമുക്തഭടന്മാരുടെയും വീരനാരികളുടെയും കുടുംബാംഗങ്ങളുടെയും ക്ഷേമത്തിനും അവകാശസംരക്ഷണത്തിനുമായി പ്രവർത്തിക്കുന്ന പൂർവ സൈനിക് സംഘർഷ് സമിതി കേരളയുടെ (PSSSK) മൂന്നാമത് സംസ്ഥാന വാർഷിക പൊതുയോഗവും കുടുംബസംഗമവും നവംബർ 7ന് തിരൂരിൽ നടക്കും.
രാവിലെ 9.30 മുതൽ തുഞ്ചൻപറമ്പിന് സമീപമുള്ള കരുണ ക്ലാസിക് ഓഡിറ്റോറിയത്തിലാണ് പരിപാടി. കേരള റവന്യൂ മന്ത്രി എ.പി. അനിൽകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന, ജില്ലാ, താലൂക്ക് ഭാരവാഹികളും സംഘടനാംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുക്കും. മലപ്പുറം ജില്ലാ യൂണിറ്റാണ് പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത്.
2021 ഒക്ടോബർ 8ന് രൂപീകരിച്ച് നവംബർ 8ന് രജിസ്റ്റർ ചെയ്ത സംഘടന ചുരുങ്ങിയ കാലയളവിനുള്ളിൽ കേരളത്തിലെ 14 ജില്ലകളിലും പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.
വിമുക്തഭടന്മാരുടെ ഒ.ആർ.ഒ.പി (OROP), പെൻഷൻ പരിഷ്കരണം, ഇ.സി.എച്ച്.എസ് (ECHS) ചികിത്സാ സൗകര്യങ്ങൾ, സി.എസ്.ഡി കാന്റീനുകളിലെ പ്രശ്നങ്ങൾ, എട്ടാം ശമ്പള കമ്മീഷനിലെ ആനുകൂല്യങ്ങൾ, ഡിസബിലിറ്റി പെൻഷൻ, വീരനാരികളുടെയും കുടുംബങ്ങളുടെയും ക്ഷേമം തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും ബന്ധപ്പെട്ട അധികാരികൾക്കും സംഘടന നിവേദനങ്ങൾ സമർപ്പിക്കുകയും ഇടപെടലുകൾ നടത്തുകയും ചെയ്തുവരുന്നു.
അവകാശസംരക്ഷണ പ്രവർത്തനങ്ങൾക്ക് പുറമെ വിമുക്തഭടന്മാർക്കും കുടുംബങ്ങൾക്കും സർക്കാർ ആനുകൂല്യങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകുക, അർഹരായവർക്ക് സഹായം ലഭ്യമാക്കുക, സാമൂഹിക സേവനം, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയും സംഘടനയുടെ പ്രധാന പ്രവർത്തനങ്ങളാണ്.
കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും വിമുക്തഭടസമൂഹം നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും ഭാവി പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതിനുമുള്ള വേദിയായിരിക്കും വാർഷിക പൊതുയോഗം.
അധികാരമോ പദവിയോ അല്ല സംഘടനയുടെ ലക്ഷ്യമെന്നും വിമുക്തഭടസമൂഹത്തിന്റെ ഐക്യം, അവകാശസംരക്ഷണം, ക്ഷേമം എന്നിവയാണ് പ്രധാന ലക്ഷ്യമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി വെറ്ററൻ ബാലചന്ദ്രൻ കീർത്തിയിൽ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ മലപ്പുറം ജില്ലാ പ്രസിഡന്റ് ബീരാൻ കുട്ടി പൊന്നാട്, സംസ്ഥാന വൈസ് പ്രസിഡന്റ് മജീദ് നെല്ലിക്കുത്ത്, ജില്ലാ സെക്രട്ടറി മുഹമ്മദ് കബീർ മേൽമുറി, ജില്ലാ ജോയിന്റ് സെക്രട്ടറി ഹരീഷ് വാഴയൂർ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.