Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചേളണ്ണൂരിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു; മിനി പിക്കപ്പ് വാൻ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

01 Oct 2026 23:44 IST

NewsDelivery

Share News :

ചേളണ്ണൂരിൽ ദാരുണ അപകടം; സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട്–ബാലുശ്ശേരി റൂട്ടിൽ ചേളണ്ണൂരിലുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. അനസ് ആണ് മരിച്ചത്.

സ്വകാര്യ ബസിന് പിന്നിൽ എത്തിയ സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞതിനെ തുടർന്ന് എതിർദിശയിൽ എത്തിയ മിനി പിക്കപ്പ് വാൻ സ്കൂട്ടർ യാത്രക്കാരന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയെന്നാണ് പ്രാഥമിക വിവരം.

അപകടത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അനസിനെ നാട്ടുകാരും ആംബുലൻസ് പ്രവർത്തകരും ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതശരീരം തുടർനടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Follow us on :

More in Related News