Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഷുഹൈബ് വധക്കേസ്: വിചാരണ കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം തള്ളി സുപ്രീംകോടതി

08 Oct 2026 14:25 IST

NewsDelivery

Share News :

ന്യൂഡൽഹി: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എസ്.പി. ഷുഹൈബ് വധക്കേസിലെ വിചാരണ കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം സുപ്രീംകോടതി തള്ളി. ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ള പ്രതികൾ സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.

ജസ്റ്റിസ് കെ.വി. വിശ്വനാഥൻ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വിചാരണ വൈകിപ്പിക്കാനുള്ള നീക്കമാണ് പ്രതികളുടെ ആവശ്യമെന്ന സർക്കാരിന്റെ വാദം സുപ്രീംകോടതി അംഗീകരിച്ചു.

2018 ഫെബ്രുവരി 12ന് രാത്രിയാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. ചായക്കടയിൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുകയായിരുന്ന ഷുഹൈബിനെ മൂന്നുതവണ ബോംബെറിഞ്ഞ ശേഷമാണ് ആക്രമിച്ചത്. സംഭവത്തിൽ സുഹൃത്തുക്കളായ കീഴൂർ റിയാസ് മൻസിൽ റിയാസ്, നൗഷാദ്, ഇസ്മയിൽ, മൊയ്തീൻ എന്നിവർക്കും പരിക്കേറ്റിരുന്നു.

സിപിഎം-ഡിവൈഎഫ്‌ഐ പ്രവർത്തകരായ ആകാശ് തില്ലങ്കേരി, രജിൽ രാജ്, ദീപ്ചന്ദ്, ടി.കെ. അസ്‌കർ, കെ. അഖിൽ, പി.പി. അൻവർ സാദത്ത്, സി. നിജിൽ, പി.കെ. അഭിനാഷ്, എ. ജിതിൻ, കെ. സഞ്ജയ്, കെ. രജത്, കെ.വി. സംഗീത്, കെ. ബൈജു, കെ.പി. പ്രശാന്ത്, എ.പി. സനീഷ്, എ.കെ. സുബിൻ, വി. പ്രജിത്ത് എന്നിവരാണ് കേസിലെ പ്രതികൾ.

Follow us on :

More in Related News