Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട്ട് ‘ഉത്സവ് 2026’; 500 ഓളം ഭിന്നശേഷി വിദ്യാർഥികൾ കലാമത്സരങ്ങളിൽ മാറ്റുരയ്ക്കും

06 Oct 2026 21:38 IST

NewsDelivery

Share News :

സ്പെഷ്യൽ സ്കൂൾ ജില്ലാകലോത്സവം ‘ഉത്സവ് 2026’; 500 ഓളം വിദ്യാർഥികൾ 500 ഓളം സ്പെഷ്യൽ സ്കൂൾ വിദ്യാർഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കും.

കോഴിക്കോട്: ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പും റോഷി സ്പെഷ്യൽ സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന സ്പെഷ്യൽ സ്കൂൾ ജില്ലാകലോത്സവം ‘ഉത്സവ് 2026’ന് ഒരുക്കങ്ങൾ പൂർത്തിയായി. ഒക്ടോബർ 9, 10 തീയതികളിലായി നടക്കുന്ന കലോത്സവത്തിൽ ജില്ലയിൽ നിന്നുള്ള 500 ഓളം സ്പെഷ്യൽ സ്കൂൾ വിദ്യാർഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കും.

ഒക്ടോബർ 9ന് വെള്ളയിലെ ഹ്യൂമാനിറ്റി ലൈഫ് കെയർ ഹോം ഓഡിറ്റോറിയത്തിലാണ് മത്സരങ്ങൾ നടക്കുക. പെൻസിൽ ഡ്രോയിംഗ്, പെയിന്റിംഗ്, ലളിതഗാനം, സംഘഗാനം, ദേശഭക്തിഗാനം തുടങ്ങിയ മത്സരങ്ങളാണ് ആദ്യ ദിവസം നടക്കുന്നത്. രാവിലെ 10.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും.

ഒക്ടോബർ 10ന് രാവിലെ 10 മുതൽ മാനാഞ്ചിറയിലെ ബി.ഇ.എം. ഗേൾസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ മോഹിനിയാട്ടം, നാടോടിനൃത്തം, സംഘനൃത്തം, ഉപകരണസംഗീതം, ഒപ്പന, സിനിമാറ്റിക് ഡാൻസ്, ഫാൻസി ഡ്രസ് തുടങ്ങിയ മത്സരങ്ങൾ നടക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനവും സമ്മാനദാനവും എം.കെ. രാഘവൻ എം.പി. നിർവഹിക്കും.

രണ്ട് ദിവസങ്ങളിലും രാവിലെ 8.30ന് രജിസ്ട്രേഷൻ ആരംഭിക്കും. മത്സരങ്ങൾ രാവിലെ 9ന് തുടങ്ങും.

കലോത്സവത്തിന്റെ പ്രചാരണാർഥം ഒക്ടോബർ 7ന് വൈകീട്ട് 3.30ന് സി.എസ്.ഐ കത്തീഡ്രൽ ഹാൾ മുതൽ മാനാഞ്ചിറ സ്ക്വയർ വരെ വിളംബര ജാഥ നടക്കും. വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, എൻ.എസ്.എസ് കേഡറ്റുകൾ എന്നിവർ ജാഥയിൽ അണിനിരക്കും.

അഡ്വ. വി.കെ. ഫൈസൽ ബാബു എം.എൽ.എ ചെയർമാനായും ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ സി.എസ്. അമൃത ജനറൽ കൺവീനറായും ഡോ. നിസാർ ചേളാരി, പി.കെ.എം. സിറാജ് എന്നിവർ കൺവീനർമാരായും വിവിധ സബ് കമ്മിറ്റികൾ ഉൾപ്പെട്ട സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട്.

‘ഉത്സവ് 2026’ന്റെ ഭാഗമായി റീൽസ് മത്സരവും പത്ര, ദൃശ്യ, റേഡിയോ മാധ്യമ പ്രവർത്തകർക്കായി സമഗ്ര കവറേജ്, വാർത്താചിത്രം, റിപ്പോർട്ടിംഗ് എന്നീ വിഭാഗങ്ങളിൽ പുരസ്കാരങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. സൃഷ്ടികൾ 8137999990 എന്ന ഫോൺ നമ്പറിൽ അയക്കാം.

വാർത്താസമ്മേളനത്തിൽ ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ സി.എസ്. അമൃത, വിദ്യാഭ്യാസ വകുപ്പ് പ്രതിനിധികളായ അക്ബർ അലി ഖാൻ, പി. നൗഷാദ് അലി, പി. ബിജീഷ്, റോഷി സ്കൂൾ സെക്രട്ടറി പി.കെ.എം. സിറാജ് എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News