Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Oct 2026 07:31 IST
Share News :
കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരിൽ സൈബർ ഇടത്തിന്റെ സുരക്ഷിതവും ഉത്തരവാദിത്തപരവുമായ ഉപയോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
2015-ൽ അന്താരാഷ്ട്ര സൈബർ സുരക്ഷാ സമ്മേളനമായ c0c0n-ന്റെ ഭാഗമായി ഇൻഫർമേഷൻ സെക്യൂരിറ്റി റിസർച്ച് അസോസിയേഷനുമായി (ISRA) സഹകരിച്ചാണ് ‘കിഡ് ഗ്ലോവ്’ പദ്ധതിക്ക് തുടക്കമിട്ടത്.
കോഴിക്കോട് സിറ്റി പോലീസ് ക്ലബ്ബിൽ നടന്ന സമ്മിറ്റിന്റെ ഉദ്ഘാടനം കോഴിക്കോട് സൗത്ത് എം.എൽ.എ ഫൈസൽ ബാബു നിർവഹിച്ചു. കോഴിക്കോട് സിറ്റി അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് സുനിൽ കുമാർ. ഇ അധ്യക്ഷത വഹിച്ചു. സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ്. വി സ്വാഗതം പറഞ്ഞു.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ ഷൗക്കത്തലി എ.പി. ഐ.പി.എസ്. മുഖ്യാതിഥിയായി പങ്കെടുത്തു. സിറ്റി പോലീസ് ഓഫീസ് അക്കൗണ്ട്സ് ഓഫീസർ ഷിബു. എം, സബ് ഇൻസ്പെക്ടർ ബൈജു. ടി എന്നിവർ ആശംസകൾ നേർന്നു.
Follow us on :
Tags:
More in Related News
Please select your location.