Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലാബ് ടെക്നീഷ്യൻ, ഫാർമസി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സുകൾക്ക് സ്കോളർഷിപ്പ്b

കൊട്ടപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ രംഗത്ത പ്രമുഖ നാമമായ EDU WIN - വിവിധ ഡിപ്ലോമ കോഴ്സുകളിലേക്ക് സ്കോളർഷിപ്പോടെ പഠനത്തിന് അവസരം ഒരുക്കുന്നു. പുളിക്കല്‍, ചെറുകാവ്, പള്ളിക്കല്‍, കൊണ്ടോട്ടി, മൊറയൂര്‍, മുനിസിപ്പാലിറ്റി / പഞ്ചായത്തുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് അർഹത. HOSPITAL ADMINISTRATION, ASSISTANT NURSING, DIPLOMA IN LAB TECHNICIAN, DIPLOMA IN PHARMACY എന്നീ കോഴ്‌സുകള്‍ക്ക് സ്കോളർഷിപ്പ് സൗകര്യമുണ്ട്. ഒരു വാര്‍ഡില്‍ നിന്നും 5 പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് ആനുകൂല്യം ലഭിക്കുന്നതാണ്. 2 വര്‍ഷം ആണ് കോഴ്‌സിന്റെ കാലാവധി. ജൂണ്‍ 5 ന് മുമ്പ് അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9847 404 087 | 9809 233 302

നാടിനെ ഉണർത്താൻ കൊണ്ടോട്ടി വരവ്; ജനകീയ ഘോഷയാത്രയോടെ ഇന്ന് തുടക്കം

കൊണ്ടോട്ടി വരവിന് ഇന്ന് 5 മണിക്ക് മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയിൽ നിന്നും ആരംഭിക്കുന്ന ജനകീയ ഘോഷയാത്രയോടെ ആരംഭം കുറിക്കും. 6 മണിക്ക് ന്യൂനപക്ഷ ക്ഷേമ, ഹജ്, സ്പോർട്സ് മന്ത്രി വി.അബ്ദുറഹിമാൻ ഉത്ഘാടനം ചെയ്യും. ചടങ്ങിൽ ടി വി ഇബ്രാഹിം എം എൽ എ അദ്ധ്യക്ഷനാവും. ഘോഷയാത്ര മേളങ്ങളുടെയും കലാ-കായിക അഭ്യാസ പ്രകടനങ്ങളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ കൊണ്ടോട്ടി ബൈപ്പാസ് വഴി മുത്തളത്തിലൂടെ മെയിൻ റോഡിലേക്ക് പ്രവേശിച്ച് ജനതാ ബസാർ വഴി കുട്ടൻകാവ് ഗ്രൗണ്ട് യൂത്ത് സ്റ്റേഡിയത്തിൽ എത്തിച്ചേരും.