Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jul 2025 20:18 IST
Share News :
മലപ്പുറം : ദേശീയ പണിമുടക്ക് മലപ്പുറം ജില്ലയിൽ പൂർണ്ണ വിജയമായി മാറി. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പണിമുടക്കിയ തൊഴിലാളികൾ ജില്ലാ /പഞ്ചായത്ത് /മുനിസിപ്പൽ കേന്ദ്രങ്ങളിൽ വലിയ പ്രകടനവും പൊതുയോഗവും നടത്തി. കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞു കിടന്നു. വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. പണിമുടക്ക് വൻ വിജയമാക്കിയ ബഹുജനങ്ങളെയും തൊഴിലാളികളെയും കച്ചവടക്കാരെയും സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ സമിതി അഭിനന്ദിച്ചു.
മലപ്പുറത്ത് കുന്നുമ്മൽ കെഎസ്ആർടിസിക്കു മുമ്പിൽ നിന്ന് തുടങ്ങിയ പ്രകടനം മഞ്ചേരി റോഡ് വഴി പെരിന്തൽമണ്ണ റോഡ് കയറി കോട്ടപ്പടിയിലൂടെ നഗരം ചുറ്റി കുന്നുമ്മൽ സമരപ്പന്തലിൽ സമാപിച്ചു . തുടർന്ന് നടന്നപൊതുയോഗം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറിയും സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ കൺവീനറുമായ വി പി സക്കറിയ ഉദ്ഘാടനം ചെയ്തു . എ ഐ ടി യു സി ജില്ലാ പ്രസിഡന്റ് എം.എ റസാക്ക് അധ്യക്ഷനായി. കെ വിജയകുമാർ (ആക്ഷൻ കൗൺസിൽ),ഡോ: പി എം ആശിഷ് (സമരസമിതി), കെ സുന്ദരരാജൻ (കർഷക സംഘം), ടി രാജേഷ് (കേന്ദ്ര കോൺഫെഡറേഷൻ), എ കെ വേലായുധൻ, ഇ എൻ ജിതേന്ദ്രൻ ( സിഐടിയു ),
എച്ച് വിൻസെൻ്റ്, ശരീഫ് പുഴയ്ക്കൽ (എ ഐ ടി യു സി ),കെ യു ഇഖ്ബാൽ (എൻ ആർ ഇ ജി ),സി മിഥുൻ ( ബെഫി),
സി നഫീസ (വർക്കിംഗ് വിമൻ കോ ഓർഡിനേഷൻ )
എന്നിവർ സംസാരിച്ചു. കെ പി ഫൈസൽ (സിഐടിയു) സ്വാഗതവും ജംഷീർ ബാബു (എഐടിയുസി ) നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.