Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jul 2025 23:16 IST
Share News :
കൊണ്ടോട്ടി :കരിപ്പൂർ വിമാനത്താവളത്തിന്റെ കോർപ്പറേറ്റ് എൻവയോൺമെന്റൽ റെസ് പോൺസിബിലിറ്റി (CER) ഫണ്ട് പള്ളിക്കൽ പഞ്ചായത്തും,കൊണ്ടോട്ടി നഗരസഭയും സമർപ്പിച്ച പദ്ധതികൾ വെട്ടിമാറ്റി കണ്ണൂർ ജില്ലയിലെ ധർമ്മടത്തെ സീനിയർ സിറ്റിസൺ മാതൃക വില്ലേജിനായി പൂർണമായി നൽകിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫിൻ്റെ നേതൃത്വത്തിൽ വിമാന ത്താവള പരിസരത്തുള്ള തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതി അംഗങ്ങളും ബഹുജന ങ്ങളും നാളെ (ശനി) രാവിലെ 10 മണിക്ക് മലപ്പുറം കലക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.വിമാനത്താവളത്തിൽ നിന്നും കുത്തി യൊലിക്കുന്ന മഴവെള്ളം പരിസരപ്രദേശങ്ങളി ലെ നൂറുകണക്കിന് വീടുകൾക്കും കുടിവെള്ള സ്രോതസുകൾക്കും കൃഷികൾക്കും ഭീഷണി യാണ്.ഇതിന് പരിഹാരമായി കൂട്ടാലുങ്ങൽ അയനിക്കാട് ഭാഗത്ത് "സ്റ്റോം വാട്ടർ ഡ്രൈ നേജ് " നിർമ്മിച്ച് ചെർളത്തോട്ടിലേക്ക് ജലം ഒഴുക്കി വിടുന്നതിനായി മൈനർ ഇറിഗേഷൻ വകുപ്പ് തയ്യാറാക്കിയ മൂന്നരക്കോടിയുടെ പദ്ധതിക്കും കരിപ്പൂർ ജി.എം.എൽ.പി സ്കൂ ളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 1.27 കോടി രൂപയുടെ പദ്ധതികൾക്കും എസ്റ്റിമേറ്റ് സമർപ്പിച്ചതായിരുന്നു.ഈ പദ്ധതികൾ കലക്ടർ അംഗീകരിക്കുകയും ചെയ്‌ത താണ്.എന്നാൽ അന്തിമ പട്ടികയിൽ നിന്നും ഈ പദ്ധതികൾ ഒഴിവാക്കിയത് ദുരൂഹമാണ്. ആകെയുള്ള 10 കോടി സി.എസ്.ആർ ഫണ്ടിൽ 9 കോടി രൂപയും മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്തെ മുതിർന്ന പൗരന്മാർക്കുള്ള മാതൃക വില്ലേജ് നിർമ്മാണത്തിനായിട്ടാണ് മാറ്റിവെച്ചിരിക്കുന്നത്.ഇത് സി ഇ ആർ മാർഗ്ഗ നിർദ്ദേശത്തിന് വിരുദ്ധമാണന്ന് യു.ഡി.എഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ സൂചിപ്പിച്ചു. ഈ ഫണ്ടിന്റെ 80 ശതമാനവും വിമാനത്താവളത്തിൽ നിന്നും 25കിലോമീറ്റർ ചുറ്റുള്ള പ്രദേശങ്ങളിലെ പരിസ്ഥിതി പദ്ധതികൾക്ക് മാത്രമേ നൽകാവൂ എന്നാണ് നിയമം.എന്നാൽ 106 കിലോമീറ്റർ ദൂരമുള്ള ധർമ്മത്തെ വൃദ്ധസദ നത്തിന് 90 ശതമാനം തുക നൽകിയത് ഉന്നത രാഷ്ട്രീയ നേതൃത്വത്തിൻ്റെ സമ്മർദ്ദം കൊണ്ടാ ണെന്ന് സംശയിക്കുന്നു. നിയമവിരുദ്ധമായ തീരുമാനം തിരുത്തി സി.ഇ.ആർ ഫണ്ട് വിമാന ത്താവളത്തിൻ്റെ ദുരിതവും ദുരന്തവും അനുഭവിക്കുന്ന പ്രദേശവാസികളുടെ ജീവനും സ്വത്തിനും സുരക്ഷയേകുന്ന പരിസ്ഥിതി സൗഹൃദ പദ്ധതിക്ക് നൽകണമെന്നാണ് ആവശ്യം.
വിമാനത്താവള പരിസരത്ത് കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് എയർപോർട്ട് അതോറിറ്റി അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിരി ക്കുന്നു.ഭാവിയിൽ നടക്കുമെന്ന് പറയുന്ന വികസനത്തിനായി സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്ന് കണക്കുകൂട്ടി വിമാനത്താവള പരിസരത്ത് വീടുകളുടെ നിർമാണത്തിന് പോലും എൻ ഒ സി നൽകാതിരിക്കുന്നത് കടുത്ത അനീതിയും നീതി നിഷേധവുമാണ്. കെട്ടിട നിർമ്മാണത്തിന് എയർപോർട്ട് അതോറിറ്റിയുടെ എൻ.ഒ.സി ലഭ്യമാക്കണ മെന്ന നിബന്ധന ഒഴിവാക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു.ക്രോസ് റോഡ് ഇല്ലാതായതോടെ പ്രദേശവാസികൾ അനുഭവിക്കുന്ന യാത്രാപൂരിതം പരിഹരിക്കാൻ ബദൽ ക്രോസ് റോഡ് ഉടനെ നിർമിക്കണം.
നാളെ മലപ്പുറം ടൗൺഹാൾ പരിസരത്തു നിന്ന് ആരംഭിക്കുന്ന പ്രതിഷേധ മാർച്ചിന് കലക്ടറേറ്റിന് മുന്നിൽ എംഎൽഎമാരായ പി.അബ്ദുൽഹമീദ്,ടി.വി ഇബ്രാഹിം,ഡി.സി.സി പ്രസിഡന്റ് വി.എസ്.ജോയ് തുടങ്ങിയവർ അഭിവാദ്യം ചെയ്യും. വാർത്താ സമ്മേളനത്തിൽ
സമരസമിതി ഭാരവാഹികളായ എ.കെ. അബ്ദുറഹിമാൻ,കെ.പി.മുസ്തഫ തങ്ങൾ,
ചുക്കാൻ ബിച്ചു,സി.കെ.അബ്ബാസ്,അഷ്റഫ് മടാൻ,ദാവൂദ് കുന്നംപള്ളി, കെ. പി ഫിറോസ് എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.