Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാളത്തെ അവധി റദ്ദാക്കിയത് തെറ്റായ നടപടി : ടി.വി. ഇബ്രാഹിം എം.എൽ.എ.

05 Jun 2025 15:58 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി : ബലിപെരുന്നാൾ പ്രമാണിച്ച് നാളത്ത പൊതു അവധി റദ്ദാക്കി ശനിയാഴ്ചത്തേക്ക് ആക്കിയത് പ്രതിഷേധാർഹമാണെന്നും തിരുത്തണമെന്നും ടി.വി ഇബ്രാഹിം എം.എൽ.എ. വെള്ളിയാഴ്ചയാണ് സർക്കാർ അവധിയെങ്കിലും ശനിയാഴ്ച പെരുന്നാളായതിനാൽ അന്ന് കൂടി അവധി നൽകണമെന്ന് ജനപ്രതിനിധികളും വിവിധ സംഘടനകളും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പെരുന്നാൾ അവധി ഒരു ദിവസമാക്കി വെള്ളിയാഴ്ത്തെ

പൊതു അവധി ശനിയാഴ്ചയിലേക്ക് മാറ്റുക മാത്രമാണ് സർക്കാർ ചെയ്തിട്ടുള്ളത്. വെള്ളിയാഴ്ച അറഫാ ദിനം കൂടിയായതിനാൽ അന്ന് കൂടി അവധി നൽകേണ്ടതാണ്. പെരുന്നാൾ ദിനം പ്രഖ്യാപിത അവധി ദിനങ്ങളിൽ നിന്ന് മാറുമ്പോൾ ഒരു അവധി ദിനം കൂടി പ്രഖ്യാപിക്കുന്ന രീതിയായിരുന്നു മുമ്പ് ഉണ്ടായിരുന്നത് എന്നും ഇതിൽ മാറ്റം വരുത്തിയത് പ്രതിഷേധാർഹമാണ് എന്നും എം എൽ എ പറഞ്ഞു.

Follow us on :

More in Related News