Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ന് മാസികയുടെ കുടുംബ സംഗമം 12 ന് പ്രശാന്തിൽ

10 Jul 2025 16:55 IST

Saifuddin Rocky

Share News :

മലപ്പുറം: മലപ്പുറത്തു നിന്ന് മണമ്പൂർ . രാജൻബാബുവിൻ്റെ പത്രാധിപത്യത്തിൽ 1981 മുതൽ പ്രസിദ്ധപ്പെടുത്തുന്ന 'ഇന്ന് 'ഇലൻഡ് മാസിക 500 ലക്കങ്ങൾ പിന്നിട്ട് 44-ാം വർഷത്തിലെത്തിയ സാഹചര്യത്തിൽ, വായനക്കാരും എഴുത്തുകാരും അഭ്യുദയകാംക്ഷികളും ഒത്തുചേരുന്ന കുടുംബസംഗമം പ്രശാന്ത് ഓഡിറ്റോറിയത്തിൽ ജൂലൈ 12 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടക്കും.

കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കവി പി.കെ. ഗോപി അദ്ധ്യക്ഷനാകും. 'ഇന്ന്' മാസികയുടെ ആദ്യ ലക്കത്തിൻ്റെയും 11 വിശേഷാൽ പതിപ്പുകളുടെയും ഇന്ന് ബുക്സ് പ്രസിദ്ധപ്പെടുത്തിയ 10 ഗ്രന്ഥങ്ങളുടെയും പ്രദർശനം ഉണ്ടാകും.

കെ. ശ്യാമ , ഒ.എൻ.വി.യുടെ കവിത ചൊല്ലും. ഡോ ടി എം രഘുറാമിൻ്റെ പുല്ലാങ്കുഴൽ വാദനവും ഉണ്ടാകും.എല്ലാ 'ഇന്ന്' കുടുംബാംഗങ്ങളും എത്തിച്ചേരും. ലിംക ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരവും മികച്ച അച്ചടിക്ക് സംസ്ഥാന സർക്കാർ അംഗീകാരവും ലഭിച്ച മാഗസിനാണ് ഇന്ന്. ലോകത്ത് 44-ാം വർഷത്തിലെത്തിയ ആദ്യ ഇൻലൻഡ് മാസികയാണ് ഇന്ന്.

അനിൽ കെ.കുറുപ്പൻ്റെ ചുമതലയിലുള്ള സംഘാടക സമിതിയാണ് പരിപാടി നിയന്ത്രിക്കുന്നത്. ബന്ധപ്പെടാൻ ഫോൺ :9447395360

Follow us on :

More in Related News