Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇടത് വിജയം അനിവാര്യം :നാഷണൽ യൂത്ത് ലീഗ്

18 Jun 2025 22:35 IST

Saifuddin Rocky

Share News :


മലപ്പുറം : മതാത്മക വർഗീയ മഴവിൽ സഖ്യത്തിനെതിരെ ജനാധിപത്യത്തിന്റെ വിജയം അനിവാര്യമാണെന്നും, ഇതിനായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എം.സ്വരാജ് നിയമസഭയിൽ എത്തണമെന്നും നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സ്വാലിഹ് ശിഹാബ് തങ്ങൾ. ജനാധിപത്യ തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാനുള്ള അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടുകളെ വോട്ടർമാർ തള്ളിക്കളയും. നാടിന്റെ പുരോഗതിക്കും ക്ഷേമത്തിനും ഇടതു ഭരണം തുടരണമെന്നും അദ്ദേഹം പറഞ്ഞു, നിലമ്പൂരിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


മലബാറിലെ പ്ലസ് വൺ പ്രവേശന പ്രതിസന്ധികൾ പരിഹരിച്ച് നടപടികൾ സുഗമമാക്കിയ സർക്കാറിന്റെ പ്രവർത്തനങ്ങളെ യോഗം അഭിനന്ദിച്ചു. മദ്രസ സംവിധാനങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്ന സ്കൂൾ സമയ മാറ്റത്തിനെതിരെ മുഖ്യമന്ത്രിക്ക് കത്ത് നൽകാനും യോഗം തീരുമാനിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി റഷീദ്, സീനിയർ വൈസ് പ്രസിഡണ്ട് ഷംസീർ കരുവന്തുരുത്തി, ഓർഗനൈസിംഗ് സെക്രട്ടറി നസറുദ്ദീൻ അബ്ദുൽ മജീദ്,

വൈസ് പ്രസിഡണ്ട് സയ്യിദ് ഉനൈസ് ഹൈദ്രോസി തങ്ങൾ, സെക്രട്ടറിമാരായ കലാം ആലുങ്ങൽ, സിദ്ധിഖ്‌ കാരാട്ടുപോയിൽ, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ഷംസു പാലത്തിങ്ങൽ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News