Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 May 2025 20:41 IST
Share News :
കൊണ്ടോട്ടി :മലപ്പുറം ജില്ലാതല സ്കൂൾ പ്രവേശനോത്സവം മുതുവല്ലൂർ ജി എച്ച് എസ് എസിൽ ജൂൺ 2(തിങ്കളാഴ്ച) ന് നടക്കും. രാവിലെ 10 മണിക്ക് മലപ്പുറം ജില്ലാ കലക്ടർ വി. ആർ.വിനോദ് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ റഫീഖ് പി.വി അധ്യക്ഷം വഹിക്കും. ജില്ലയിലെ പ്രമുഖരായ ഉദ്യോഗസ്ഥരും പരിപാടിയിൽ സംബന്ധിക്കും.
മുതുവല്ലൂർ പഞ്ചായത്തിൽ മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്ന സർക്കാർ വിദ്യാലയമാണ് ജി എച്ച് എസ് എസ് മുതുവല്ലൂർ. 1928ൽ സ്ഥാപിതമായ ഈ വിദ്യാലയം 1957 -ൽ യുപി സ്കൂളായും 2008-ൽ ഹൈസ്കൂൾ ആയും 2011 ൽ ഹയർസെക്കൻഡറി ആയും ഉയർത്തപ്പെട്ടു. കെ ജി മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലായി 800 ൽ പരം കുട്ടികൾ പഠിക്കുന്ന വിദ്യാലയം ഒരു പ്രദേശത്തെ വെളിച്ചത്തിലേക്ക് നയിക്കപ്പെട്ടതിൽ മുഖ്യ പങ്കു വഹിക്കുന്നു. എൽ എസ് എസ്, യു എസ് എസ്, എസ് എസ് എൽ സി പരീക്ഷകളിൽ തുടർച്ചയായി ഉന്നത വിജയം നേടാനും ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. അത് കൂടാതെ പാഠ്യേതര വിഷയങ്ങളിലും മികച്ച നിലവാരമാണ് മുതു വല്ലൂർ ജി എച്ച് എസ് എസ് പുലർത്തിപ്പോരുന്നത്. കഴിഞ്ഞവർഷം നടന്ന സബ്ജില്ലാതല ശാസ്ത്രമേളയിലും കായികമേളയിലും കലാമേളയിലും മികച്ച നേട്ടം ഉണ്ടാക്കാനും സ്കൂളിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്.
നിലമ്പൂർ ഉപ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നതിനാൽ മുൻ നിശ്ചയിച്ച പ്രകാരം മന്ത്രി വി. അബ്ദുറഹ്മാൻ, ടി വി ഇബ്രാഹിം എം എൽ എ തുടങ്ങിയ ജനപ്രതിനിധികൾക്ക് പങ്കെടുക്കാൻ സാധിക്കില്ലെങ്കിലും വർണാഭമായ ഉത്സവ പ്രതീതിയിൽ തന്നെ ചടങ്ങ് നടത്തുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എൽ എസ് എസ്, യു എസ് എസ്, എസ് എസ് എൽ സി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കും.
പിടിഎ പ്രസിഡന്റ് രാമകൃഷ്ണൻ കെ, പ്രഥമാധ്യാപകൻ എം. അബൂബക്കർ, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുൾ കരിം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.