Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jul 2025 19:28 IST
Share News :
നിലമ്പൂർ : ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അകമ്പാടം എസ്.സി. നഗറിലെ കറതോടൻ രാധാകൃഷ്ണന്റെ മകൻ യദുകൃഷ്ണനാണ് (25) മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.15 ഓടെ മണ്ണുപ്പാടം- മഹാഗണി വളവിലാണ് അപകടം. ഉടൻ തന്നെ നിലമ്പൂർ ജില്ലാ ആശുപത്രിയിലും തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഹാഗണി വളവിൽ മുൻപും അപകട മരണങ്ങൾ ഉണ്ടായ ഭാഗമാണ്.വലിയ വളവും അപകട സാധ്യതയുമുള്ള ഇവിടെ ഒരു മുന്നറിയിപ്പ് ബോർഡു പോലും പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചിട്ടില്ല. സംസ്ക്കാരം നാളെ ഉച്ചയ്ക്ക് രണ്ടു മണിക്ക് കളക്കുന്ന് പൊതു ശ്മശാനത്തിൽ നടത്തും.
മാതാവ്-രഞ്ജിനി. സഹോദരങ്ങൾ: മീരാകൃഷ്ണൻ,ഹീരാ കൃഷ്ണൻ
Follow us on :
Tags:
More in Related News
Please select your location.