Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jul 2025 17:50 IST
Share News :
പെരിന്തൽമണ്ണ: രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് ബൈക്ക് യാത്രികനെ നടു റോഡിൽ ഇടിച്ചിട്ടു. സംഭവത്തിൽ ബൈക്ക് യാത്രികൻ പട്ടിക്കാട് പേരയിൽ വീട്ടിൽ
അബ്ദുൾ അസീസ് ( 45 ) ന് പരിക്കേറ്റു. പട്ടിക്കാട് മേലാറ്റൂർ റോഡിൽ സിറ്റി ആശുപത്രിക്ക് മുൻവശത്തു വെച്ചാണ് സംഭവം. മേലാറ്റൂരിൽ നിന്ന് രോഗിയുമായി പെരിന്തൽമണ്ണയിലേക്ക് വരികയായിരുന്ന ആബുലൻസ് ബൈക്ക് യാത്രികനെ ഇടിച്ചിടുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റ യാത്രികനെ മൗലാന ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ഫോട്ടോ : ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിക്കുന്ന ആംബുലൻസ്
Follow us on :
Tags:
More in Related News
Please select your location.