Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jul 2025 13:06 IST
Share News :
കൊണ്ടോട്ടി: ഹജ്ജ് 2026-ലേക്കുള്ള ഓണ്‍ലൈൻ ഹജ്ജ് അപേക്ഷാ സമർപ്പണം ഉടനെ ആരംഭിക്കുമെന്ന് കേന്ദ്ര ഹജ്ജ്കമ്മിറ്റി അറിയിച്ചു. പൂർണ്ണമായും ഓണ്‍ലൈൻ വഴിയാണ് അപേക്ഷാ സമർപ്പണം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ
https://www.hajcommittee.gov.in
എന്ന വെബ്സൈറ്റിലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ
https://keralahajcommittee.org എന്ന വെബ്സൈറ്റിലും അപേക്ഷയുടെ ലിങ്ക് ലഭ്യമാണ്. “HajSuvidha”മൊബൈല്‍ അപ്ലിക്കേഷൻ വഴിയും അപേക്ഷ സമർപ്പിക്കാവുതാണ്. അപേക്ഷ സമർപ്പിക്കാൻ ഉദ്ദേശിക്കുന്നവർക്കായി കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങള്‍ ഉടനെ പ്രസിദ്ധീകരിക്കുമെന്ന് കാര്യാലയം അറിയിച്ചു.
ഹജ്ജ്-2026നുള്ള മാർഗ്ഗനിർദ്ദേശങ്ങള്‍ ശ്രദ്ധാപൂർവ്വം വായിക്കണം. മാർഗ്ഗനിർദ്ദേശങ്ങള്‍ ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ ലഭ്യമാകുന്നതാണ്.
അപേക്ഷകർക്ക് 31-12-2026 വരെയെങ്കിലും കാലാവധിയുള്ള മെഷീൻ റീഡബിള്‍ പാസ്പോർട്ട് ഉണ്ടായിരിക്കേണ്ടതാണ്. പുതിയ പാസ്പോർട്ടിന് അപേക്ഷ സമർപ്പിക്കുന്നവർ പാസ്പോർട്ടില്‍ 'Surname' കൂടി ഉള്‍പ്പെടുത്തേണ്ടതാണ്. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമായവരാണ് ഒരു കവറില്‍ അപേക്ഷിക്കേണ്ടത്.
പാസ്പോർട്ട് സൈസ് കളർ ഫോട്ടോയും (വൈറ്റ് ബാക്ക് ഗ്രൗണ്ടുള്ളത്)
അപേക്ഷകരുടെ പാസ്പോർട്ടിന്റെ ആദ്യത്തെയും അവസാനത്തെയും പേജുകള്‍, അഡ്രസ്സ് പ്രൂഫ്, മറ്റു അനുബന്ധ രേഖകള്‍ തുടങ്ങിയവ ഓണ്‍ലൈൻ അപേക്ഷയില്‍ അപ്ലോഡ് ചെയ്യേണ്ടതാണ്.
ഹജ്ജിന് കുറഞ്ഞ ദിവസത്തെ പാക്കേജിന് താല്‍പര്യമുള്ളവർ അപേക്ഷയില്‍ ആയത് രേഖപ്പെടുത്തണം.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 2025 ജൂലായ് 31 ആണ്.
പ്രത്യേകം ശ്രദ്ധിക്കുക അപ്ലോഡ് ചെയ്യുന്ന രേഖകള്‍ വളരെ വ്യക്തവും പൂർണ്ണമായും വായിക്കാൻ കഴിയുന്നതുമായിരിക്കണം. രേഖകള്‍ കൃത്യമായി അപ്ലോഡ് ചെയ്തവ മാത്രമേ പരിഗണിക്കുകയുള്ളൂ.
സൂക്ഷ്മ പരിശോധനക്ക് ശേഷം സ്വീകാര്യമായ അപേക്ഷകള്‍ക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി കവർ നമ്പർ അലോട്ട് ചെയ്യുന്നതാണ്.
രേഖകള്‍ നറുക്കെടുപ്പിന് ശേഷം സബ്മിറ്റ് ചെയ്താല്‍ മതി.
തെരഞ്ഞെടുക്കപ്പെടുന്നവർ ഡൗണ്‍ലോഡ് ചെയ്ത ഹജ്ജ് അപേക്ഷാ ഫോറവും മറ്റു അനുബന്ധ രേഖകളും, നറുക്കെടുപ്പിന് ശേഷമാണ് സമർപ്പിക്കേണ്ടത്. കേന്ദ്ര ഹജ്ജ് കമ്മിറ്റി നിർദ്ദേശിക്കുന്ന നിശ്ചിത സമയത്തിനകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് നേരിട്ട് സമർപ്പിക്കേണ്ടതാണ്. ആദ്യ ഗഡുവായി 1,50,000രൂപയാണ് അടക്കേണ്ടത്. അപേക്ഷയോടൊപ്പം പണമടച്ച രശീതി കൂടി സമർപ്പിക്കണം.
ഹജ്ജ് കമ്മിറ്റിക്ക് മറ്റു ഏജൻസികളോ അനുബന്ധ സ്ഥാപനങ്ങളോ ഇല്ല. വ്യക്തികളോ സംഘടനകളോ നടത്തുന്ന പ്രവർത്തനങ്ങള്‍ക്ക് ഹജ്ജ് കമ്മിറ്റിക്ക് യാതൊരുവിധ ഉത്തരവദിത്വവുണ്ടായിരിക്കില്ല. അപേക്ഷയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള നിർദ്ദേശങ്ങള്‍ ആവശ്യമാണെങ്കില്‍ ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക ഹജ്ജ് ട്രെയ്നറുടെ സഹായം തേടാവുതാണ് എന്നും
ഹജ്ജ് കമ്മിറ്റി പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.
Follow us on :
Tags:
More in Related News
Please select your location.