Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jul 2025 17:33 IST
Share News :
കൊണ്ടോട്ടി:കരിപ്പൂർ വിമാനത്താവളത്തിന്റെ സി ഇ ആർ ഫണ്ട് വിമാനത്താവളത്തിന്റെ പരിസരവാസികൾ നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി ചെലവിടാതെ കണ്ണൂർ ജില്ലയിലെ വികസന ആവശ്യങ്ങൾക്ക് ചെലവഴിക്കുന്നത് പ്രതിഷേധാർഹമാണെന്നും തിരുത്തണമെന്നും ടിവി ഇബ്രാഹിം എംഎൽഎ ആവശ്യപ്പെട്ടു. പരിസ്ഥിതി അനുമതികൾ( Environmental Clearance EC ) ലഭിക്കാൻ ശ്രമിക്കുന്ന വലിയ പദ്ധതികൾ നൽകേണ്ടതും, പരിസ്ഥിതി സംബന്ധമായ കഷ്ട നഷ്ടങ്ങൾ പുന:സ്ഥാപിക്കുന്നതിന് ഉപയോഗിക്കുന്നതിന് വേണ്ടി സമാഹരിക്കുന്നതുമാണ് സി ഇ ആർ ഫണ്ട് ( കോർപ്പറേറ്റ് എൻവയര്‍മെന്റ് റെസ്പോൺസിബിലിറ്റി ഫണ്ട് ). ഇത് പദ്ധതി തുകയുടെ നിശ്ചിത ശതമാനമാണ്. വിമാനത്താവളത്തിന്റെ റിസ നിർമ്മാണ പ്രവർത്തനവും മറ്റും കൊണ്ട് വിമാനത്താവളത്തിലെ പരിസരവാസികൾ നേരിടുന്ന തുല്യതയില്ലാത്ത കഷ്ട നഷ്ടങ്ങൾക്ക് പരിഹാരമാകേണ്ട പദ്ധതികൾക്ക് തദ്ദേശസ്ഥാപനങ്ങൾ ഇതിനകം എയർപോർട്ട് അതോറിട്ടി മുഖേന പദ്ധതി സമർപ്പിച്ചിട്ടുണ്ട്. അതിനൊന്നും വിനിയോഗിക്കാതെയാണ് ആകെയുള്ള 10 കോടി രൂപയിൽ 9 കോടി രൂപയും ഇപ്പോൾ കണ്ണൂർ ജില്ലയിലെ പിണറായിയിലേക്ക് മാറ്റുന്നത്. മഴക്കാലത്ത് വിമാനത്താവളത്തിന്റെ റൺവേയിൽ നിന്നും കുത്തിയൊലിച്ചു വരുന്ന മഴവെള്ളം സമീപവീടുകളിലേക്ക് പതിച്ച് കനത്ത നാശനഷ്ടങ്ങൾ ഉണ്ടാവുകയാണ്. ഇതിന് ശാശ്വത പരിഹാരമായി ഇവ അഴുക്കുചാലുകളിലൂടെ വലിയ തോട്ടിലേക്ക് ഒഴുകുന്നതിന് പദ്ധതി തയ്യാറാക്കി ഫണ്ടിന് വേണ്ടി പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് സമർപ്പിച്ചിട്ടുണ്ട്. പദ്ധതിയുടെ നിശ്ചിത ശതമാനം ചെലവഴിക്കുന്ന സിഇആർ ഫണ്ടിന് പുറമേ കമ്പനികളുടെ ലാഭത്തിൽ നിന്ന് പൊതുജനോപകാരത്തിനായി ചെലവഴിക്കുന്ന തുകയാണ് സി എസ്ആർ ഫണ്ട് (കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട് ). ഇതും കരിപ്പൂർ വിമാനത്താവളത്തിൻ്റെ ലാഭത്തിൽ നിന്നും നൽകാറുണ്ട്. മുമ്പ് എയർപോർട്ട് അതോറിറ്റി ലഭിക്കുന്ന അപേക്ഷകളിൽ കലക്ടർ തന്നെ പദ്ധതികൾക്ക് പണം നൽകുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. ആരോഗ്യ, വിദ്യാഭ്യാസ, പശ്ചാത്തല വികസന മേഖലയിൽ വിമാനത്താവളത്തിന്റെ പരിസരപ്രദേശങ്ങളിൽ വസിക്കുന്നവർക്ക് വിമാനത്താവള അധികൃതർ മുമ്പ് ഈ ഫണ്ടിൽ നിന്ന് തുക നൽകിയിരുന്നു. എന്നാൽ പിണറായി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇത്തരം ഫണ്ടുകൾ കളക്ട്രേറ്റിൽ സമ്മർദ്ദം ചെലുത്തി കേന്ദ്രീകൃത സ്വഭാവത്തിൽ തിരുവനന്തപുരത്തുനിന്ന് തീരുമാനിക്കുന്ന രീതിയാണ് സ്വീകരിക്കപ്പെടുന്നത്.
അതുകൊണ്ട് തന്നെ പദ്ധതി പ്രദേശത്തിലെ ആവശ്യങ്ങൾ നിർവഹിക്കുന്നതിന് പകരം മറ്റു മണ്ഡലങ്ങളിലെ വികസന കാര്യങ്ങൾക്ക് ചെലവഴിക്കുന്നത് ഏറെ പ്രതിഷേധ മാണെന്നും ടിവി ഇബ്രാഹിം എംഎൽഎ പറഞ്ഞു. നദികളിൽ നിന്നും മണൽ വാരുമ്പോൾ നദികൾക്കുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കാൻ ഉണ്ടാക്കിയ റവന്യൂ വകുപ്പിന്റെ ആർ. എം .എഫ് (റിവർ മാനേജ്മെന്റ് ഫണ്ട് ) പദ്ധതിയിൽ മലപ്പുറം ജില്ലയിൽ നിന്നും കോടിക്കണക്കിന് രൂപ ജില്ലയിലെ നദിയിലെ സംരക്ഷണത്തിന് ഉപയോഗിക്കാതെ മറ്റു ജില്ലകളിലേക്ക് കൊണ്ടുപോയ ചരിത്രങ്ങൾ ഈ സർക്കാരിന്റെ കാലത്ത് തന്നെ ഉണ്ടായിട്ടുണ്ട്. അതേ രീതിയിലാണ് ഇപ്പോൾ സി.ഇ. ആർ ഫണ്ടിലും സ്വീകരിച്ചിരിക്കുന്നത്.ഇത് തിരുത്തുന്നതിന് വലിയ പ്രതിഷേധം ഉയർന്നു വരണമെന്നും ടി വി ഇബ്രാഹിം എംഎൽഎ ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.