Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗണേശ മന്ത്രങ്ങൾ ഉരുവിട്ട് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ചെറുതും വലുതുമായ മുന്നൂറില്‍പരം ഗണേശവിഗ്രഹങ്ങള്‍ ചാവക്കാട് ദ്വാരക വിനായക തീരത്ത് കടലില്‍ നിമഞ്ജനം ചെയ്തു

കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആഘോഷിച്ച ഗണേശോത്സവത്തിൽ നാടിൻറെ നാനാദിക്കുകളിൽ നിന്നും ജനം ഒഴുകിയെത്തി.ദ്വാരക കടൽ തീരത്ത് വിശ്വാസികൾ അലകടലാക്കി.വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള ഗണേശ വിഗ്രഹ ഘോഷയാത്രകൾ ഗുരുവായൂർ കിഴക്കേ നടയിൽ എത്തി ചേർന്നതിന് ശേഷം ഉച്ച തിരിഞ്ഞു ഗുരുവായൂരിലെ പ്രധാന ഗണേശ വിഗ്രഹത്തോടപ്പം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി ചാവക്കാട് വിനായക തീരത്തെത്തി

പുന്നയൂര്‍ കുരഞ്ഞിയൂര്‍ ഏരിമ്മല്‍ ഭഗവതി ക്ഷേത്ര പരിസരത്ത് വാതക ശ്മശാനം നിര്‍മ്മിക്കാനുള്ള നീക്കത്തില്‍ നിന്നും പഞ്ചായത്ത് പിന്‍മാറണമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു

ഇതുമായി മുന്നോട്ടുപോകുന്ന പക്ഷം പഞ്ചായത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും,പഞ്ചവടി ബീച്ചിലെ പഞ്ചായത്ത് ഭൂമിയില്‍ ആധുനിക ശ്മശാനം നിര്‍മ്മിക്കുകയാണ് വേണ്ടതെന്നും ഭാരവാഹികൾ അറിയിച്ചു.വാർത്താസമ്മേളനത്തിൽ ക്ഷേത്രസമിതി ചെയര്‍മാന്‍ മനോജ് കുരഞ്ഞിയൂര്‍,പ്രസിഡന്റ് സി.കെ.വിനോദ് എടക്കര,ജനറൽ സെക്രട്ടറി കെ.ആര്‍.അനീഷ് പുന്നയൂർ,ജോയിന്റ് സെക്രട്ടറി ശ്രീനിവാസന്‍ വൈലത്തൂർ,കോമരം എ.വേലായുധകുമാര്‍ വാഴപ്പുള്ളി എന്നിവര്‍ പങ്കെടുത്തു.

സിപിഎം ഭരിക്കുന്ന പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിന്റെ ദുർഭരണത്തിനെതിരെ ബിജെപിയുടെ ബഹുജന പ്രതിക്ഷേധ മാർച്ച്‌ ബുധനാഴ്ച്ച

രാവിലെ 10-ന് കുന്നത്തൂരിൽ നിന്ന് പുന്നയൂർക്കുളം ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തുന്ന മാർച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഡ്വ.ബി.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത്,ബിജെപി പുന്നയൂർക്കുളം ഈസ്റ്റ് മേഖല പ്രസിഡന്റ്‌ ടി.കെ.ലക്ഷ്മണൻ,മണ്ഡലം വൈസ് പ്രസിഡന്റ്‌ ഷാജി തൃപ്പറ്റ്,യുവമോർച്ച ഗുരുവായൂർ മണ്ഡലം പ്രസിഡന്റ്‌ കിരൺ ബാലചന്ദ്രൻ,വാർഡ് മെമ്പർമാരായ ഇന്ദിര പ്രഫുലൻ,അനിത ധർമ്മൻ,ഗോകുൽ അശോകൻ എന്നിവർ പുന്നയൂർക്കുളം പ്രസ്സ് ക്ലബ് ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിൽ പങ്കെടുത്തു