Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Feb 2026 21:44 IST
Share News :
ചാവക്കാട്:പോക്സോ കേസിൽ 53 കാരന് 7 വർഷം കഠിനതടവും അൻപതിനായിരം രൂപ പിഴയും വിധിച്ചു ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി.2023 ജൂൺ മാസത്തിലും 2024 ഫെബ്രുവരി മാസത്തിലും 14 വയസ്സുള്ള ആൺകുട്ടിയെ തൊഴിയൂര് ദാറു റഹ്മാൻ യത്തീംഖാന പള്ളി ഹാളിൽ വെച്ച് പല തവണ ലൈംഗിക അതിക്രമം നടത്തി എന്നുള്ളതാണ് പ്രോസിക്യൂഷൻ കേസ്.പെരുമ്പടപ്പ് വില്ലേജ് കോടത്തൂർ ദേശത്ത് തലക്കാട്ട് ഹൗസിൽ ആലിക്കുട്ടി മകൻ അബ്ദുള്ള കുട്ടി(53)യെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി 7 വർഷം കഠിന തടവിനും 50,000 രൂപ പിഴ അടക്കാനും വിധിച്ചത്.പിഴ അടക്കാത്ത പക്ഷം 5 മാസം കൂടി അധിക തടവ് അനുഭവിക്കണം.വിവരം സ്ഥാപനത്തിൻറെ സെക്രട്ടറിയായിരുന്ന പാവറട്ടി വില്ലേജ് വെൺമേനാട് ദേശത്ത് മനക്കോട്ട് വീട്ടിൽ അബ്ദുൽ ഖാദർ മകൻ അബ്ദുൽ കരീം(53) എന്ന രണ്ടാം പ്രതിയെ കുട്ടി അറിയിച്ചിട്ടും അധികൃതരെ അറിയിക്കാതെ വീഴ്ചവരുത്തിയതിന് 6 മാസം വെറും തടവും 10,000 രൂപ പിഴയും ശിക്ഷിച്ചു.അടയ്ക്കാത്ത പക്ഷം ഒരു മാസം കൂടി അധിക തടവ് അനുഭവിക്കണം.പിഴസംഖ്യ അതിജീവിതക്ക് നൽകാനും ഉത്തരവായി.ഗുരുവായൂർ പോലീസ് സ്റ്റേഷനിലെ ജി.എ.എസ്.ഐ റ്റി.വി.ഉഷ ആൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിൽ എസ്ഐ ഷബീബ് റഹ്മാൻ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ആദ്യ അന്വേഷണം നടത്തി.എസ്ഐ കെ.വി.വിജിത്ത് തുടരന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.എസ് സിപിഒ ഷിജു കേസന്വേഷണത്തിൽ സഹായിച്ചു.പ്രോസിക്യൂഷൻ 15 സാക്ഷികളെ വിസ്തരിക്കുകയും 28 രേഖകൾ ഹാജരാക്കുകയും ചെയ്തു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സിജു മുട്ടത്ത്,അഡ്വ.സി. നിഷ എന്നിവർ ഹാജരായി.വിസ്താര വേളയിൽ ലെയ്സൺ ഓഫീസറും സിപിഒയുമായ എ.പ്രസീത കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.