Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോക്സോ കേസിൽ 58 വയസ്സുകാരന് 8 വർഷം കഠിനതടവും 40000 രൂപ പിഴയും ശിക്ഷ..

07 Feb 2026 21:41 IST

MUKUNDAN

Share News :

ചാവക്കാട്:പോക്സോ കേസിൽ 58 വയസ്സുകാരന് 8 വർഷം കഠിനതടവും 40000 രൂപ പിഴയും ശിക്ഷ.പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയുടെ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടിലെ ഹാളിൽ കട്ടിലിൽ കിടന്ന് ഉറങ്ങുകയായിരുന്ന കുട്ടിയെ ലൈംഗിക അതിക്രമം നടത്തി എന്നതാണ് പ്രോസിക്യൂഷൻ കേസ്.2024 ഏപ്രിൽ മാസം 14-ആം തിയ്യതി പുലർച്ചെ 2 മണിയോടെയാണ് കേസിനാസ്പദമായ സംഭവം.വാടാനപ്പള്ളി വില്ലേജ് നടുവിൽക്കര ദേശത്ത് ആലത്തി വീട്ടിൽ വേലായുധൻ മകൻ കുമാര(58)നെയാണ് ചാവക്കാട് അതിവേഗ പ്രത്യേക കോടതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തി 8 വർഷം കഠിനതടവിനും 40000 രൂപ പിഴയടക്കുന്നതിനും ശിക്ഷ വിധിച്ചത്.പിഴ അടക്കാത്ത പക്ഷം 4 മാസം കൂടി അധിക തടവ് അനുഭവിക്കണം.വാടാനപ്പള്ളി പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ ടി.ഡി.സ്നേഹമോൾ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിൽ എസ്‌ഐ പി.ജി.സദാശിവൻ എഫ്ഐആർ രജിസ്റ്റർ ചെയ്തു.കേസ്സിന്റെ തുടർന്നുള്ള അന്വേഷണം എസ്ഐ എസ്.എം.ശ്രീലക്ഷ്മി ഏറ്റെടുത്ത് നടത്തുകയും,അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയും ചെയ്ത കേസ്സിൽ എഎസ്ഐ പി.എസ്.സുജിത്ത് കുമാർ കേസന്വേഷണത്തിന് സഹായിച്ചു.പ്രോസിക്യൂഷൻ 16 സാക്ഷികളെ വിസ്തരിക്കുകയും,23 ഓളം രേഖകളും മുതലുകളും ഹാജരാക്കുകയും ചെയ്തു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സിജു മുട്ടത്ത്,അഡ്വ.സി.നിഷ എന്നിവർ ഹാജരായി. ലെയ്സൻ ഓഫീസറും സീനിയർ സിപിഒയുമായ എം.ആർ.സിന്ധു കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.




Follow us on :

More in Related News