Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് തീരദേശം മാരകമായ മയക്കുമരുന്ന്‌ ലഹരിയിൽ അമരുന്നു..

23 Feb 2026 22:16 IST

MUKUNDAN

Share News :

ചാവക്കാട്:തീരദേശം മാരകമായ മയക്കുമരുന്ന്‌ ലഹരിയിൽ അമരുന്നു.തീരദേശ മേഖലയിൽ നിരവധി യുവാക്കളാണ് ലഹരിക്ക് അടിമകളായി കൊണ്ടിരിക്കുന്നത്.കഞ്ചാവ്,ബ്രൗൺ ഷ്വഗർ,എംഡിഎംഎ തുടങ്ങി ലോകത്ത് കിട്ടുന്ന മാരകമായ ഭൂരിഭാഗം മയക്കമരുന്നുകളുടെയും വിൽപ്പനയും ഉപയോഗവും ഇവിടങ്ങളിൽ നടന്നുവരുന്നതായാണ്‌ വിവരം.മേഖലയിൽ ഏതാനും യുവാക്കൾ മയക്കുമരുന്ന് വിൽപ്പനയുടെ പ്രധാന കണ്ണികളിൽ പ്പെട്ടവരാണ്.വർഷങ്ങളായി നിരവധി മയക്കുമരുന്ന് കേസുകളാണ് ഇവിടെ നിന്നും പിടികൂടിയിട്ടുള്ളത്.ചെറുപ്പക്കാരെയും മറ്റും മയക്കുമരുന്നിന് അടിമപ്പെടുത്തുകയും പിന്നീട് ഇവ ഉപയോഗിച്ച് കച്ചവടം നടത്തുകയുമാണ് ചെയ്യുന്നത്‌.ഇത്തരത്തിലുള്ള ചെയിനുകൾ ചിലരുടെ ഒത്താശയോടെ വൻ കഞ്ചാവ്,മാരകമയക്കുമരുന്ന് കച്ചവടമാണ് നടക്കുന്നത്.തീരദേശ മേഖലയായ മത്തികായൽ,മണത്തല പള്ളിത്താഴം,തിരുവത്ര,എടക്കഴിയൂർ എന്നിടങ്ങളിലാണ് കൂടുതൽ ഉപയോഗവും,കച്ചവടവും നടക്കുന്നത്.മത്തികായലിന് സമാന്തരമായി റോഡുകളും പാലങ്ങളുമുണ്ട്.ഇതിനാൽ ലഹരിയുമായി ബന്ധപ്പെട്ടവരെ പിടികൂടാൻ പൊലീസിനും,എക്സൈസിനും പലപ്പോഴും പിടിക്കാൻ കഴിയാറില്ല.പൊലീസോ എക്സൈസോ എത്തുമ്പോഴേക്കും ചുറ്റുള്ള സമാന്തര റോഡുകളിലൂടെ മയക്കുമരുന്ന് ലോബികൾ രക്ഷപ്പെടുകയാണ് ചെയ്യുന്നത്.അടഞ്ഞുകിടക്കുന്ന വീടുകളും കെട്ടിടങ്ങളുടെ ടെറസും മത്തിക്കായൽ പരിസരങ്ങളും എല്ലാം മയക്കുമരുന്ന് മാഫിയകളുടെ താവളമായിട്ടാണ് പ്രവർത്തിക്കുന്നത്.ഓൺലൈൻ മയക്കുമരുന്ന് വിതരണ സംഘത്തിലെ കണ്ണികളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.പ്രദേശത്തെ മയക്കുമരുന്ന് ലോബിയെ പിടികൂടാൻ ഈ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പൊലിസ് എയ്‌ഡ്‌പോസ്റ്റ് സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുകയാണ്.വളർന്ന് വരുന്ന യുവ സമൂഹത്തെ മദ്യ,മയക്കുമരുന്നിന് അടിമകളാക്കി മാറ്റുകയാണ് ഈ മാഫിയാസംഘം.പുറത്ത് നിന്നുള്ള ക്രിമിനൽ സംഘങ്ങളുടെ കേന്ദ്രമായി ഈ സ്ഥലങ്ങൾ മാറുകയാണ്.മദ്യ,മയക്കുമരുണ് ലോബികൾക്കെതിരെ ബന്ധപ്പെട്ട അധികൃതർ അടിയന്തിരമായി ശക്തമായ നടപടികൾ സ്വീകരിക്കാൻ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Follow us on :

More in Related News