Tue Dec 12, 2023 10:56 PM 1ST
Location
Sign In
ഒരു മിനിട്ടിൽ അയാട്ട അംഗികരിച്ച 95 എയർപോർട്ട് കോഡുകൾ (ഉദാ: Auh അബുദബി ,cok കൊച്ചി, ccu കൽക്കട്ട, Delhi ഡൽഹി.)തിരിച്ചറിഞാണ് ശ്രുതിനേട്ടത്തിലെത്തിയത്.
ജില്ലയിൽ നിന്നും ആദ്യമായി എവറസ്റ്റ് ബേസ് ക്യാമ്പ്, ആഫ്രിക്കയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ കിളിമഞ്ചാരോ എന്നിവിടങ്ങളിൽ പോയ വനിത എന്ന നിലയിൽ ശ്രദ്ധ്യയയ സോനു ഇപ്പോൾ അദ്രിപ്രയാൺ എന്ന പേരിൽ ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലെ ഉയരം കൂടിയ കൊടുമുടികൾ കയറുന്ന തിരക്കിലാണ്.
നിർമാണ നിരോധനം മൂലം ലൈഫ് പദ്ധതിയിൽ പാവപെട്ടവന് ചെറിയ കൂരവയ്ക്കുവാൻ പോലും പെർമിറ്റ് കൊടുക്കാത്തിടത്ത് ഇവിടെ വലിയ സൗദങ്ങൾ പണിയുന്നതിന്എങ്ങനെ പെർമിറ്റ് ലഭിച്ചു എന്നുള്ളത് പഞ്ചായത്തും റവന്യൂ ഡിപ്പാർട്ടുമെൻ്റും വ്യക്തമാക്കണമെന്നും സി.പിമാത്യു ആവശ്യപ്പെട്ടു
കൂട്ട ഓട്ടത്തിന് ശേഷം ലഹരിക്കെതിരെ കുട്ടികൾ സ്നേഹമതിൽ നിർമിച്ചു. എക്സൈസ് ഇൻസ്പെക്ടർബിജു മോൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
റവന്യു ഉദ്യോഗസ്ഥരുടെയും ഇടനിലക്കാരുടെയും സാമ്പത്തിക സ്ഥിതി ഇ.ഡി പരിശോധിക്കണമെന്ന് ആവശ്യം ഉയർന്നു
മഞ്ചുമല വില്ലേജിൽ 12 പേർക്കും പീരുമേട്ടിൽ 15 പേർക്കും രേഖകൾ ഹാജരാക്കാൻ നോട്ടിസ് നൽകി. കൂടാതെ രണ്ട് നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ഉത്തരവ് കളക്ടർ പുറപ്പെടുവിച്ചിരുന്നു
സർക്കാർ ഭൂമിയിലെ അനധികൃതകൈയ്യേറ്റം ഒഴിപ്പിക്കുന്നതിന് ഇടുക്കി സബ് കളക്ടറുടെ നേതൃത്വത്തിൽ പതിനഞ്ചംഗ സംഘത്തെയും ജില്ലാ കളക്ടർ നിയോഗിച്ചിട്ടുണ്ട്.
യുവജനങ്ങൾക്കിടയിലെ വർദ്ധിച്ചുവരുന്ന ഉപയോഗത്തിനും ഇതുമൂലം ഉണ്ടാകുന്ന അക്രമവാസന ലഹരി കൾക്കുമെതിരെ അവബോധം സൃഷ്ടിക്കുന്നതിനും സ്നേഹ സന്ദേശംപ്രചരിപ്പിക്കുന്നതിനുമായാണ് വെള്ളിയാഴ്ച രാവിലെ 7.30 ന് കൂട്ടയോട്ടം നടത്തുന്നത്.
കാഴ്ച പരിമിതിയെ അതിജീവിച്ച് മികച്ച സംരംഭകയായി മാറിയ ജാസ്മിൻ അജിയും പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പൊന്നു അന്നാ മനുവും ചേർന്ന് ഉത്ഘാടനം ചെയ്തു.
വന്യജീവി ആക്രമണങ്ങളിൽ നിന്നും മനുഷ്യ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നാവശ്യപ്പെട്ടു കൊണ്ട് കോൺഗ്രസ് വണ്ടിപ്പെരിയാർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വള്ളക്കടവ് ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്.
പട്ടയ രജിസ്റ്ററുകൾ കാണാതായ സംഭവത്തിൽ റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുത്ത് അന്വേഷിക്കണം എന്ന് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മനോജ് രാജൻ പീരുമേട് ഡി.വൈ.എസ്.പിക്ക് പരാതി നൽകി
ഇടുക്കി വികസന അതോറിറ്റി ജില്ലാ പഞ്ചായത്തിൽ ലയിപ്പിച്ചപ്പോൾ ഇടുക്കി വികസന അതോറിറ്റിയിൽ ഉണ്ടായിരുന്ന ജീവനക്കാരനെ ജില്ലാ പഞ്ചായത്തിൽ നിയമിച്ചിരുന്നു. ഇദ്ദേഹം വിരമിച്ച ഒഴിവിലാണ് നിയമവിരുദ്ധമായ നിയമനം നടത്തിയത്.
സ്നേഹ നിർമിച്ച സൂര്യാഗ്നിലോചനൻ എന്ന നന്ദികേശ ശിരസാണ് ആദ്യമായി നിർമിച്ചത് . രണ്ടാമത് സ്വന്തമായി നിർമിച്ച ഹേമഭൂഷൺ എന്ന നന്ദികേശ ശിരസിനാണ് ബഹുമതി
മേഘ ഒരുവർഷത്തിനുള്ളിൽ ഗുരുദേവ കൃതികളായ ഹോമമന്ത്രം, ദൈവദശകം,ശ്രീകൃഷ്ണദർശനം, ഗദ്യപ്രാർത്ഥന,കോലതീരേശ സ്തവം, ഗുഹാഷ്ടകം ,ബഹുലേയാഷ്ടകം, ശിവപ്രസാദപഞ്ചകം, സുബ്രഹ്മണ്യകീർത്തനം എന്നിവയുംമനപ്പാഠമാക്കി.ആത്മോപദേശശതകത്തിന്റെ പഠനത്തിലാണ് ഇപ്പോൾ.
പ്രതിഷേധ സമരത്തിന് യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡൻ്റ് ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ, ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ് , ജില്ലാ ഭാരവാഹികളായ മനോജ് രാജൻ, ഷാൻ അരുവിപ്ലാക്കൽ, എബിൻ കുഴിവേലി, വിഘ്നേഷ് ,അഖിൽ. അനീഷ് സി കെ എന്നിവർ നേതൃത്വം നൽകി.
പഞ്ചായത്ത് ഓഫീസ് പടിക്കൽ നടത്തിയ ധർണാസമരം കെ പി സി സി അംഗം ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.
വിവിധ വിഷയങ്ങളിൽ പ്രൊഫസർ ഡോ. ജീവ ജോസ്,ഷാലു മുരളി,അതുൽ മിത്രൻ, കെ.എസ്ശാരിക,ഡെറിക് ജോസഫ് എന്നിവർ ക്ലാസുകൾ നയിച്ചു.
പോലീസിന്റെ അലസതയും അനാസ്ഥയും സർക്കാരിന്റെ പിടിപ്പുകേടും നമ്മുടെ നാടിനെ മയക്കുമരു ന്നുകളുടെ ഹബ്ബ് ആക്കി മാറ്റിയിരിക്കുകയാണെന്നു ഡീൻ കുര്യാക്കോസ് എം.പി ചൂണ്ടികാട്ടി
പ്രതികൾക്ക് ജാമ്യം കൊടുത്തു കോളേജിൽ പ്രവേശിപ്പിക്കുവാൻ പ്രോസിക്യൂഷനും പോലീസും ശ്രമിക്കുന്നതായി കുട്ടിയുടെ പിതാവ് ആശങ്ക രേഖപ്പെടുത്തി
മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബിമേത്തർ എം.പി, ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് എന്നിവരാണ് കുട്ടിയുടെ വീട് സന്ദർശിച്ചത്
. എസ്.സി ജില്ലാ പ്രസിഡന്റായി തോമസ് അലക്സ് പൗവത്തും ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയായി അരബിന്ദ് ജോൺ പാലിയത്തും ജില്ലാ ട്രഷററായി ഓസ്റ്റിൻ ജോസും തിരഞ്ഞെടുക്കപ്പെട്ടു
എംഎൽഎയുടെ പ്രത്യേക ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി 3 ലക്ഷം രൂപ അനുവദിച്ച് പീരുമേട് മണ്ഡലത്തിലെ 50 സ്കൂൾ ലൈബ്രറികലിലേക്കുള്ള പുസ്തകം വിതരണം വാഴൂർ സോമൻ എംഎൽഎ നിർവഹിച്ചു.
ആന കുത്തിയാലും ഇളകാത്ത പിണറായി സർക്കാരിനെ സ്ത്രീകൾ ഇളക്കുമെന്നു ജെബി മേത്തർ മുന്നറിയിപ്പ് നൽകി.
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് സമ്മാനിച്ചു
ലോകമെമ്പാടുമുള്ളപ്രമുഖവിദഗ്ധരെയും ഗവേഷകരെയുംഒരുമിപ്പിച്ചുകൊണ്ട്2025 ഫെബ്രുവരി20,21തീയതികളിൽ ''സിനർജി-25' എന്ന പേരിൽ കോൺഫറൻസ് നടത്തുന്നത്.
മുണ്ടിയെരുമ അസംപ്ഷൻ ഫൊറോന ചർച്ചിന്റെ വികാരി സ്ഥാനത്തു നിന്നാണ് ഫാ.തോമസ് കോളേജിൻറെ അഡ്മിനിസ്ട്രേറ്ററായി ചുമതല ഏൽക്കുന്നത്
പീരുമേട്ആർ. ആർ ടി യംഗങ്ങളാണ് പാമ്പിനെ പിടി കൂടിയത്. ഇതിനെ ഗവി വനമേഖലയിൽ തുറന്നു വിടുമെന്ന് ഇവർ പറഞ്ഞു.
മന്ത്രിക്ക് തെറ്റായ വിവരം നൽകിയ കോട്ടയം ഡി എഫ്.ഒ യെ അടിയന്തിരമായി സസ്പെൻഡ് ചെയ്ത് ഉന്നതതല സമതിയെ കൊണ്ട് അന്വേഷണം നടത്തണം.
ഇടുക്കി കേന്ദ്രമായി ഡി എഫ് ഒ ഓഫീസും പീരുമേട് കേന്ദ്രമായി റേഞ്ച് ഓഫീസും വേണം എന്ന ആവശ്യം ശക്തമാണ്.
പീരുമേട് ഭാഗത്ത് വന്യമൃഗ ആക്രമങ്ങൾ ഉണ്ടായാൽ അതിനെ പ്രതിരോധിക്കാൻ എരുമേലി റേഞ്ചിന് കീഴിലുള്ള മുറിഞ്ഞപുഴ ഡെപ്യൂട്ടി റേഞ്ച് ഓഫീസിൽ നിന്നും വേണം അംഗങ്ങൾഎത്താൻ
മരണപ്പെട്ട സ്ത്രീയുടെ കുടുംബം നാളുകൾക്ക് മുൻപ് തന്നെ തങ്ങളുടെ കുടുംബം കാട്ടാനഭീതിയിൽ ആണെന്നും ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് വനം മന്ത്രി എ .കെ ശശീന്ദ്രന് പരാതി നൽകിയതാണ്,
സൗരോർജവേലി സ്ഥാപിക്കുന്നതോടൊപ്പം അവ സംരക്ഷിക്കാൻ വനം വകുപ്പും പഞ്ചായത്തും തദ്ദേശ വാസികളുമായി ചേർന്ന് സംയുക്ത സമിതി ഉണ്ടാക്കു മെന്നും ഡി.എഫ്.ഒ അറിയിച്ചിരുന്നു. എന്നാൽ ഇതുവരെ പണികൾ തുടങ്ങിയിട്ടില്ല. പോലിസ് ഹൗസിംഗ് കൺട്രസ്ഷൻ കോർപറേഷനാണ് നിർമാണ ചുമതല.
കോൺക്രീറ്റിൽ ഉറപ്പിക്കുന്ന ഉരുക്കുവേലി ആനകൾക്ക് തകർക്കാനാവില്ല. കൂടാതെ മലയാറ്റൂർ വനമേഖലയിൽ വിജയം കണ്ട തൂക്ക് വേലിയും പരിഹാരമാണെന്ന് വിദഗ്ദർ അഭിപ്രായപെടുന്നു.
പീരുമേട്ടിൽ വന്യമൃഗശല്യമുണ്ടായാൽ കോട്ടയം ഡി എഫ്.ഒയുടെ അനുമതിയോടെ എരുമേലി റേഞ്ച് ഓഫിസർ കനിയണം
അമിതമായി സഞ്ചാരികളുടെ കയ്യിൽ നിന്ന് വാങ്ങുന്ന തുകയിൽ വൻ ഇളവ് വരുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു
12 വർഷം പ്രായമുള്ള റബർ മരങ്ങൾ പോലും ടാപ്പ് ചെയ്യാതെ കാട് മൂടി കിടക്കുകയാണ്.
കാർ ഡ്രൈവർക്ക് ഗുരുതര പരിക്കുണ്ട് ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു.
.VB C ന്യൂസ് പീരുമേട് റിപ്പോർട്ടർ V R വിജയനെയാണ് പഞ്ചായത്ത് ജീവനക്കാരിയുടെ ഭർത്താവ് മർദ്ദിച്ചത്. സംഭവത്തിൽ വണ്ടിപ്പെരിയാർ പോലീസ് അന്വേഷണമാരംഭിച്ചു
കോട്ടയം ലക്ഷ്മി സിൽക്ക് ഹൗസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ 52 സംയുക്ത, അസംയുക്ത ഹസ്ത മുദ്രകൾ ഒറ്റ, ഇരട്ട കൈ ആംഗ്യങ്ങൾ അവതരിപ്പിച്ചു
വാഗമൺ ഉളുപ്പൂണിയിൽ പ്രവർത്തിക്കുന്ന പാലറ്റ് പീപ്പിൽ ആർട്ട് റസിഡൻസിയിൽ 15 ദിവസത്തെ റെസിഡൻസി പ്രോഗാമിന് എത്തിയതാണ് ചിത്രകാരികൾ.
2025 ലെ ആദ്യ ഗിന്നസ് ജേതാവായ നേഹ കേരളത്തിൽ നിന്ന് വ്യക്തിഗത ഇനത്തിൽ റിക്കാർഡിൽ എത്തിയ 96 മത്തെയും പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 6-മത്തെ ആളുമാണ്.
തിരുവനന്തപുരം ജില്ലയിലെ ചന്തവിള ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അസ്സോൾട്ട് കോംപാക്ടീസിന്റെ ഫൗണ്ടറും ചീഫ് കോച്ചും കൂടിയാണ് ആദർശ്.
ദിവസവേതന കരാർ അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു
2021 മുതൽ നടത്തിവരുന്ന പ്രവർത്തനത്തിന്റെ ഭാഗമായി ഇതിനോടകം 846000 രൂപയുടെ ചികിത്സാ സഹായം നൽകിയിട്ടുണ്ട്
മാനിക്കൽ.വി. ആൻ്റണി നിര്യാതനായി
മുറിഞ്ഞപുഴ സ്റ്റേഷൻ പരിധിയിലെ റാന്നി റിസർവ് വനത്തിൽ തോക്കുകളുമായി നാലു പേരാണ് അതിക്രമിച്ചു കടന്നുനായാട്ടിനുശ്രമിച്ചത്.കൂട്ടുപ്രതികളായമാത്യു സി എം, ചേട്ടയിൽ വീട്, കണയൻകവയൽ, പുറക്കയം ,സൈജു, കുത്തുകല്ലുങ്കൽ, കണയൻകവയൽ, പുറക്കയം ,സനീഷ്, തങ്കമണി എന്നിവരാണ് മുറിഞ്ഞപുഴ ഡപ്യുട്ടി റേഞ്ച് ഓഫിസർ സുനിൽകുമാറിന് മുമ്പിൽ കിഴടങ്ങിയത്.
മുറിഞ്ഞുപുഴ സ്വദേശി പുന്നക്കൽ വിഷ്ണു നാരായണ (20) നാണ് മരിച്ചത്.
ആനക്കുഴി മൂങ്കലാർ എസ്സ്റ്റേറ്റിൽ ജെയിംസ് ലിസി ദമ്പതികളുടെ മകൻ അഖിൽ ( 24) ആണ് മരണമടഞ്ഞത്.
വണ്ടിപ്പെരിയാർ കീരിക്കര സ്വദേശി മഹേന്ദ്രൻ 24 നെ ആണ് കുമളി പോലിസ് പിടികൂടിയത്. മഹേന്ദ്രന്റെ പേരിൽ വണ്ടിപ്പെരിയാർ സ്റ്റേഷനിൽ മാത്രം മൂന്ന് മോഷണ കേസുകൾ ആണുള്ളത്
ലിനു പീറ്ററിൻ്റെ കനേഡിയൻ പിഗ്മി വിഭാഗത്തിലുള്ള പെണ്ണാടാണ് ഈ നേട്ടത്തിലേക്ക് എത്തുക.
കർണ്ണൻ്റെ കുടിവെള്ളം വിഛേദിച്ചതിനെതിരെ ഇയാൾ ജില്ലാകളക്ടർക്കും പീരുമേട് പഞ്ചായത്ത് പ്രസിഡൻ്റിനും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലന്ന് ഇവർ പറയുന്നു
ഡ്രൈവർമാർ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം
ജനുവരി 14ന് തുടങ്ങി 3ദിവസങ്ങളിലായാണ് പൊങ്കൽ ആഘോഷിക്കുന്നത്. തമിഴ് മാസമായ മാർകഴിയുടെ അവസാന ദിവസം തുടങ്ങി തൈമാസം മൂന്നാം തിയതി അവസാനിക്കുന്നു.
ഗവി റൂട്ടില് മകരജ്യോതി കാണുന്നതിനായിവനത്തിനുള്ളിലെ അപകടകരമായ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്നത്തടയാൻ പോലീസും വനം വകുപ്പും സംയുക്തപരിശോധന ശക്തമാക്കും. പത്തനംതിട്ട വഴിയുള്ള ഇക്കോ ടൂറിസം യാത്രകൾ മകരവിളക്ക് കഴിയുന്നത് വരെ നിരോധിച്ചിട്ടുണ്ട്.
പുല്ലുമേട് ,പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവടങ്ങളിൽ ജില്ലകളക്ടറുൾപ്പെട്ട സംഘം സന്ദർശനം നടത്തി താല്ക്കാലിക മൊബൈല് ടവറുമായി ബി എസ്എൻ എൽ പുല്ലുമേട്ടിൽ കുമളി കോഴിക്കാനം റൂട്ടില് രാവിലെ 6 മുതല് വൈകീട്ട് 4 വരെ 50 കെ എസ് ആർ ടി സി സർവീസുകൾ
പെരുവന്താനം പുറക്കയംവടകര വീട്, ഡൊമനിക് ജോസഫ് (53)ആണ് നാടൻ തോക്കുമായി അറസ്റ്റിലായത്. '
ബസ്സിനുള്ളിൽ വിദ്യാർഥിനിയെ അപമാനിക്കാൻ ശ്രമം,വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്ന് ബസ് പീരുമേട് പോലീസ് സ്റ്റേഷനിൽ പിടിച്ചിട്ടു
വിവിധ ഫെഡറേഷനുകളെ ഉൾപ്പെടുത്തി തിരുവന്തപുരം ജില്ലാ പഞ്ചായത്ത് 5797 പേർ ചേർന് 2018 മാർച്ച് 8 ന് സ്ഥാപിച്ച റിക്കാർഡ് ആണ് ചാലിശേരിയിൽ മറി കടന്നത്
മൂലമറ്റം ബിഷപ്പ് വയലിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോളജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം സാമൂഹ്യപ്രവർത്തകൻ തുഷാർ ഗാന്ധി നിർവഹിച്ചു. വെരി.റവ ഫാ. ഡോ. എം.എസ്. യൂഹാനോൻ റമ്പാൻ അധ്യക്ഷത വഹിച്ചു.
പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് എത്താനുള്ളപാതയായിമാറുമെന്നും സത്രത്തിലെയും പരുന്തുംപാറയിലേക്കും വരുന്ന വിനോദസഞ്ചാരികളെ ഏറ്റവും ആകർഷിക്കുന്ന സ്ഥലമായി മാറുമെന്നും എംഎൽഎ അറിയിച്ചു.
വൈകുന്നേരം ജോലികഴിഞ്ഞ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത് വീടിന്റെ ജനൽ ചില്ലുകളും അടിച്ചുതകർത്തു.
ഡ്രൈവറുടെ പരിചയ കുറവും ഇറക്കവും ഒരു പക്ഷേ ഇയാൾ ഉറങ്ങിപോയതാവാം കാരണമെന്ന് കരുതുന്നു.
മണ്ഡലകാലത്ത് സ്റ്റേഷൻ പരിധിയിൽ സംഭവിച്ച ചെറുതും വലുതുമായ അപകടങ്ങളിൽസ്തുത്യർഹമായ സേവനമാണിവർ നടത്തിയത്.
മാവേലിക്കര സ്വദേശികളായ പച്ചരിമംഗലം കോട്ടയ്ക്കകത്ത് തെക്കേതിൽ രമ മോഹൻ (55),മാവേലിക്കര മട്ടന്നൂർ തത്തംപേരൂർ കാർത്തികയിൽ അരുൺ ഹരി (40) ,മാവേലിക്കര കൗസ്തുബത്തിൽ ബിന്ദു (50), മാവേലിക്കര മറ്റം സോമസദനത്തിൽ സംഗീത് (45) എന്നിവരാണ് മരണമടഞ്ഞത്.
ബസ് അപകടത്തിൽ പെട്ട സമയം ബസ് ഓടിച്ചിരുന്നത് മവേലിക്കര 'മൂലേത്തറയിൽ ദേവരാഗത്തിൽ രാജിവ് (49) ആയിരുന്നു.
മവേലിക്കര പല്ലാരിമംഗലം നന്ദനത്തിൽ രവിന്ദ്രൻ നായരും 56),ഭാര്യ രാജലക്ഷ്മി (46)യും പരുക്കേൽക്കാതെ രക്ഷപ്പെട്ടു
ജനുവരി 5 വരെ 24 ചെറുതും വലുതുമായ അപകടങ്ങൾ കുമളി 35-ാം മൈൽ ഭാഗത്ത് ഉണ്ടായി. ഈ കാലയളവിൽ മരണം ഒന്നും റിപോർട്ട് ചെയ്തിട്ടില്ലന്നും ഇതുവരെ 35,633 കിലോമീറ്റർ എം.വി.ഡി പട്രോളിംഗ് നടത്തിയെന്നും എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒ കെ. രാജിവ് പറഞ്ഞു.
വാഹനങ്ങൾ അപകടത്തിൽ പെടുന്നത് തടയാൻ സുരക്ഷാവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ കാര്യക്ഷമമല്ല. കെ. എസ്. ആർ.എ 31 ലക്ഷം രൂപ മുടക്കി സുചന ലൈറ്റ് സ്ഥാപിച്ചതുമാത്രമാണ് ആകെ ചെയ്തത്
34 പേർ അടങ്ങിയ വിനോദയാത്ര സംഘം തഞ്ചാവൂർ സന്ദർശിച്ച ശേഷം മവേലിക്കര ക്ക് പോകുന്ന വഴിക്കാണ് അപകടം
സംഭവവുമായി ബന്ധപ്പെട്ട് ചെങ്കര സ്വദേശിയും തമിഴ്നാട് കമ്പത്ത് താമസക്കാരനുമായ മഹേശ്വരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുത്തേറ്റ ചെങ്കര സ്വദേശി സുനിലിനെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
എം. ബി.സി പൂർവ വിദ്യാർത്ഥി സംഘടനയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
2025 മെയ് മാസത്തിനുള്ളിൽനിർമ്മാണം പൂർത്തിയാക്കുമെന്നും എംഎൽഎ
ഇന്ന് ഉച്ചയ്ക്ക് 12 നാണ് അപകടമുണ്ടായത്. ലോറി നിയന്ത്രണം വിട്ട് റോഡിൽ നിന്നും തേയില കാട്ടിലേക്ക് മറിയുകയായിരുന്നു
വനപാലക സംഘം പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും കടുവയുടെ സാന്നിധ്യം ഉറപ്പാക്കാന് സാധിച്ചില്ല. പ്രദേശത്ത് രാത്രികാല പട്രോളിങ് നടത്തുമെന്ന് ്ഡെപ്യുട്ടി റേഞ്ച് ഓഫിസര് അറിയിച്ചു.
വിവിധമേഖലകളിൽ കഴിവ് തെളിയിക്കുന്ന കുട്ടികളെ 6 മുതൽ 11 വയസ് വരെയും 12 മുതൽ 18 വയസ് വരെയും തിരിച്ചാണ് അവാർഡ് നൽകുന്നത്. ആദ്യമായാണ് ഒരു ഗിന്നസ് ജേതാവ് ഉജ്ജ്വല ബാല്യ പുരസ്കാരം നേടുന്നത്.
വണ്ടിപ്പെരിയാർ മിനി സ്റ്റേഡിയത്തിൽ നിന്നും കാറുകളിൽടൗൺ ചുറ്റി സ്കൂളിലെത്തുന്നതിന് 20 ഓളം കാറുകളാണ് ഒരുക്കിയത്
കുട്ടി കാർട്ടൂണിസ്റ്റ് മുഹമ്മദ് അൽയസ കഥകളുടെ പെരുന്തച്ചൻ എം.ടി വാസുദേവൻ നായരുടെ വിയോഗത്തെ തുടർന്ന്പത്തു മിനിറ്റുകൊണ്ട് വരച്ച എം.ടിയുടെ കാരിക്കേച്ചർ വിസ്മയമായി മാറിയിരിക്കുകയാണ്.എന്റെ
ടെലിപ്രോംറ്ററുകൾ നിർമ്മിച്ച് മിതമായ നിരക്കിൽ സ്കൂളുകളിലും കോളേജുകളിലും മറ്റ് മാധ്യമ സ്ഥാപനങ്ങളിലും വിതരണം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിലാണ് വിദ്യാർത്ഥികൾ.
ചരിത്ര പ്രസിദ്ധമായ പള്ളിക്കുന്ന് സി.എസ്. പള്ളിയിലെ പെരുനാളിന് സമാപനമായി
പുതുവത്സരാഘോഷത്തിനായി എത്തിയ യുവാക്കളുടെ കാർ ആണ് അപകടത്തിൽപ്പെട്ടത്.
കുമളിയിൽ നിന്നും മുണ്ടക്കയത്തേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസ് ആണ് ബ്രേക്ക് നഷ്ടപെട്ട് റോഡു വശത്തെ വൈദ്യുത പോസ്റ്റിൽ ഇടിച്ച് നിന്നത്
പീരുമേട് എം.എൽ.എ വാഴൂർ സോമൻ ഉത്ഘാടനം നിർവ്വഹിച്ചു. വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവരെ ചടങ്ങിൽ ആദരിച്ചു.
തോട്ടങ്ങളിൽ ലയങ്ങളുടെ നിലവിലെ പരിതാപകരമായ സാഹചര്യം അടിയന്തിരമായി പരിഗണിച്ചുകൊണ്ട്, 33,70,000/- രൂപ അനുവദിച്ചു.
പീരുമേട്: മണ്ഡല മകരവിളക്ക് കാലത്ത് അതീവ ജാഗ്രതയോടെ പീരുമേട് അഗ്നിശമന സേന വിഭാഗം.. പീരുമേട് ശ്രീകൃഷ്ണസാമി ക്ഷേത്രത്തിന് സമീപം ദേശീയ പാതയിൽ വാഹനത്തിൽ നിന്ന് ഓയിൽ ചോർന്ന് രണ്ട് ബൈക്ക് യാത്രക്കാർക്ക് അപകടം സംഭവിച്ചിരുന്നു. രാവിലെ ഒൻപതിനായിരുന്നു സംഭവം. വിവരം വിളിച്ചറിയച്ചതിനെ തുടർന്ന് പത്ത് മിനിറ്റിനകം അഗ്നിശമന സേനാംഗംങ്ങൾ ഓഫിസർ സന്തോഷിൻ്റെ നേതൃത്വത്തിൽ അപകടസ്ഥലതെത്തി അറക്കപൊടി വിതറി പാത സഞ്ചാരയോഗ്യമാക്കി
അക്കാദമിക്മികവ്പ്രോത്സാഹിപ്പിക്കുന്നതിനും സഹായകരമായ പഠന-ഗവേഷണ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനുമുള്ള പരിശ്രമങ്ങൾക്ക് ഇദ്ദേഹത്തിന് ഈ അംഗീകാരം ലഭിച്ചത്.
സംസ്ഥാനത്ത് തകർച്ചയിലായ ലയങ്ങളുടെ നവീകരണത്തിന് 2022-23-ലെ ബജറ്റിൽ അനുവദിച്ച 10 കോടി രൂപയിൽനിന്നാണ് പീരുമേട്ടിലെ അടച്ചു പൂട്ടിയ ലയങ്ങൾക്കായി ഫണ്ട് വിനിയോഗിക്കാൻ അംഗീകാരം കിട്ടിയത്
കരാർ പ്രകാരമുള്ള അളവിൽ കുറവ് വരുത്തിയും വീതിയും കനവും കുറച്ചുള്ള നിർമ്മാണ പ്രവർത്തനമാണ് നടത്തിയതെന്ന ആരോപണമാണ് ഉയരുന്നത്.എന്റെ
നിയന്ത്രണം നഷ്ടപ്പെട്ട് ദേശീയപാതക്ക് താഴെ വശത്തുള്ള വീടിന് മുകളിലേക്ക് മറിഞ്ഞത്. എന്നാൽ വീട്ടിൽ ആൾതാമസമില്ലാത്തതിനാൽ വൻ അപകടം ഒഴിവായി '
പീരുമേട് ഹിമറാണി കുട്ടിക്കാനം വുഡ് പാലസ് ഹോട്ടലുകളുടെ ഉടമയാണ് സന്തോഷ് ആൻ്റണി
അർജുനെ നേരത്തെ വിചാരണ കോടതിയാണ് കുറ്റവിമുക്തനാക്കിയിരുന്നത്. ഇതിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. തുടർന്ന് പത്തു ദിവസത്തിനകം കട്ടപ്പനയിലെ പോക്സോ കോടതിയിൽ ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശം നൽകിയത്.
കൊച്ചി എടവനക്കാട് വാച്ചാക്കൽ കരയിൽ എരംതറ വീട്ടിൽവിജയൻ മകൻ അമൽ (30) ആണ് 6 ഗ്രാം ഗഞ്ചാവുമായി എക്സൈസിൻ്റെ പിടിയിലായാത്
Please select your location.