Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jun 2026 07:22 IST
Share News :
കൊച്ചി: ഒരു മിനിറ്റിനുള്ളിൽ 77 രാജ്യങ്ങളുടെ കോളിംഗ് കോഡുകൾ (Country Calling Codes) കൃത്യമായി തിരിച്ചറിഞ്ഞ് ഗിന്നസ് വേൾഡ് റെക്കോർഡ്സ് 2025-ൽ ഇടംനേടിയ ബ്രെയിൻ ഹാക്കർ യുക്താ ആർ. മനോജ് ചരിത്ര നേട്ടവുമായി രാജ്യത്തിന്റെ അഭിമാനമാകുന്നു. ഈ അപൂർവ്വ റെക്കോർഡ് നേട്ടത്തിന് പിന്നാലെ ബ്രിട്ടനിലെ പ്രശസ്തമായ ലോർഡ് മേയർ ഓഫ് എക്സറ്റേഴ്സ് കമൻഡേഷൻ അവാർഡും (Lord Mayor of Exeter's Commendation Award) യുക്തയെ തേടിയെത്തി.
കുട്ടികളുടെ ഓർമ്മശക്തിയും പഠനമികവും അസാധാരണമായ തലത്തിലേക്ക്
ഉയർത്താൻ സഹായിക്കുന്ന 'ബ്രെയിൻ ഹാക്ക് ട്രെയിനിംഗിന്റെ' ഫലപ്രദമായ പരിശീലനമാണ് യുക്തയെ ഈ രആഗോള നേട്ടത്തിന് അർഹയാക്കിയത്. കഠിനമായ പരിശീലനത്തിലൂടെയും ശാസ്ത്രീയമായ ഓർമ്മശക്തി വികസന രീതികളിലൂടെയും വിസ്മയകരമായ ലക്ഷ്യങ്ങൾ കൈവരിക്കാമെന്ന് തെളിയിക്കുകയാണ് ഈ കൊച്ചു മിടുക്കി.റെക്കോർഡ് വേഗതയിൽ വിവരങ്ങൾ വിശകലനം ചെയ്യാനും ഓർത്തെടുക്കാനുമുള്ള യുക്തയുടെ ഈ
കഴിവ് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് വലിയൊരു പ്രചോദനമാണ്.
അപൂർവ്വ നേട്ടങ്ങൾ ഒന്നിനുപുറകെ ഒന്നായി സ്വന്തമാക്കിയ യുക്തയുടെ ഈ വിജയയാത്രയിൽ ഉടനീളം തണലായി നിന്ന മാതാപിതാക്കളായ രമ്യ ജി.വി, മനോജ് എന്നിവർക്കും സഹോദരൻ വിസ്മയ് ആർ. മനോജിനും . ഒപ്പം യുക്തയ്ക്ക് നിരന്തരമായ പിന്തുണയും മാർഗ്ഗനിർദ്ദേശവും നൽകിയ ധന്യ ഓസ്റ്റിനും ഗിന്നസ് റെക്കോർഡ് ജേതാവും ബ്രെയിൻ ഹാക്ക് അക്കാദമി ഡയറക്ടറുമായ ശാന്തി സത്യനാണ് ജോവനെ ഈ അപൂർവ നേട്ടത്തിലേക്ക് നയിച്ച പരിശീലക.
Follow us on :
More in Related News
Please select your location.