Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലയാളി ഡോക്ടർക്ക് അഭിമാന നേട്ടം, ഗിന്നസ് റിക്കാർഡ് തകർത്തു

06 Nov 2026 21:48 IST

PEERMADE NEWS

Share News :


മുണ്ടക്കയം ഈസ്റ്റ്: ഗിന്നസ് ലോക റെക്കോർഡ് ലക്ഷ്യമിട്ട് മുണ്ടക്കയം എം.എം.ടി. ആശുപത്രിയിൽ 33 മണിക്കൂർ നീണ്ടുനിന്ന മെഡിക്കൽ ക്ലാസ് സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി ഡോ. മാത്യു പി. തോമസാണ് തുടർച്ചയായി 33 മണിക്കൂർ ക്ലാസ് നയിച്ച് റെക്കോർഡ് നേട്ടത്തിനായി പരിശ്രമിച്ചത്.

നിലവിൽ 30 മണിക്കൂർ നീണ്ടുനിന്ന മെഡിക്കൽ ക്ലാസിനാണ് റെക്കോർഡ്. 2019 നവംബർ 16, 17 തീയതികളിൽ അമേരിക്കയിലെ ഫ്ലോറിഡയിൽ ജോൺ ബിയലിൻസ്കി ജൂനിയറാണ് ഈ നേട്ടം കൈവരിച്ചത്. ഈ റെക്കോർഡ് മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡോ. മാത്യു പി. തോമസ് 33 മണിക്കൂർ ക്ലാസ് നടത്തിയത്.

നവംബർ 5-ന് രാവിലെ 10.30-ന് ആരംഭിച്ച ക്ലാസ് നവംബർ 6 വരെ തുടർന്നു. മെഡിക്കൽ രംഗത്തെ അറിവുകളും അനുഭവങ്ങളും പങ്കുവെച്ചുകൊണ്ടായിരുന്നു ക്ലാസ് മുന്നേറിയത്. മുണ്ടക്കയം എം.എം.ടി. നഴ്സിംഗ് കോളേജിലെ 30 വിദ്യാർഥികളും മെഡിക്കൽ പ്രൊഫഷണലുകളും തുടർ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ക്ലാസിൽ പങ്കെടുത്തു.

പീരുമേട് എം.എൽ.എ അഡ്വ. സിറിയക് തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ പി. തോമസ്, എം.എം.ടി. ഡയറക്ടർ ഫാ. സോജി തോമസ് കണ്ണാലിൽ, സെക്രട്ടറി ആൽബിൻ ജെയിംസ് ജോസഫ്, നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പൽ സീന, വൈസ് പ്രിൻസിപ്പൽ സി. എയ്ഞ്ചൽ, ജനറൽ മാനേജർ മാത്യു തോമസ്, പി.ആർ.ഒ. ജിജോ തോമസ്, അഡ്മിനിസ്ട്രേറ്റർ ഫാ ഉല്ലാസ്, ഓപ്പറേഷൻസ് ജനറൽ മാനേജർസോണി തോമസ്എന്നിവർ നേതൃത്വം നൽകി.

മുഖ്യനിരീക്ഷകൻ ഗിന്നസ് സുനിൽ ജോസഫ്, ഗിന്നസ് ലതാ പ്രസാദ്, ഗിന്നസ് ജോസുകുട്ടി എൽ ബിൻ എന്നിവർ റെക്കോർഡ് ഉദ്യമത്തിന്റെ നിരീക്ഷണത്തിനും ഏകോപനത്തിനും . അനീഷ് സെബാസ്റ്റ്യൻ, ജിബിൻ ജെയിംസ് എന്നിവർ സങ്കേതിക പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി.റെക്കോർഡ് നേട്ടത്തിനായുള്ള ഈ ഉദ്യമം മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ ചുവടുവയ്പായി.

Follow us on :

More in Related News