Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തുടർച്ചയായ 25-ാം വർഷത്തിലും റമളാൻ കവിതകളുമായി ഗിന്നസ് സത്താർ ആദൂർ

27 Feb 2026 14:05 IST

PEERMADE NEWS

Share News :


 തൃശൂർ :

പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമളാൻ പ്രമേയമാക്കി തുടർച്ചയായ ഇരുപത്തിയഞ്ചാം വർഷത്തിലും കവിതളെഴുതി പ്രസിദ്ധീകരിച്ച് 

 മാപ്പിള സാഹിത്യത്തിൽ ഇന്നേവരെ ആരും കൈവരിചിട്ടില്ലാത്ത സമാനതകളില്ലാത്ത നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കവിയും കഥാകൃത്തും നോവലിസ്റ്റും കുഞ്ഞുപുസ്തകങ്ങളുടെ സൗജന്യ വിതരണത്തിലൂടെ മിനിയേച്ചർ പുസ്തകങ്ങളുടെ പ്രചാരകനുമായിമാറിയ 

ഗിന്നസ് സത്താർ ആദൂർ.


 ആനുകാലികങ്ങളിൽ എഴുത്ത് ആരംഭിച്ച

2002 ൽ തന്നെ സന്തുഷ്ട കുടുംബം മാസികയുടെറമളാൻ സ്പെഷ്യൽ പതിപ്പിൽ പ്രസിദ്ധീകൃതമായറമളാൻ എന്ന കവിതയിലൂടെയാണ് സത്താർ ആദൂർ 

 ഈ കാവ്യയാത്ര ആരംഭിച്ചത്.തുടർന്ന് ഓരോ നോമ്പ് കാലത്തും മൂന്നും നാലും കവിതകൾ വീതം എഴുതി ആനുകാലികങ്ങളിൽ

പ്രസിദ്ധീകരിച്ച് ആ രചനാപ്രയാണം തുടർന്നു പോന്നു.

ഇക്കഴിഞ്ഞ ഞായറാഴ്ച

സൺഡേ പ്രഭാതത്തിൽ പ്രസിദ്ധീകരിച്ച മിസ്റ്റിക് റമളൻ കവിതകളോടെ ഈ സാഹിത്യ പരമ്പര 25 വർഷം പൂർത്തിയാക്കു കയും, ഇതിൽ റമളാൻമാസത്തിന്റെ ശ്രേഷ്ഠതയും  ഭക്തിയും വിശ്വാസവും ആത്മീയതയുമൊക്കെ 

 ഇതിവൃത്ത മാക്കിയിട്ടുള്ള ചെറുതും വലുതുമായിട്ടുള്ള 85വ്യത്യസ്തകവിതകൾ പിറക്കുകയും ചെയ്തു.


ചന്ദ്രിക വരാന്തപ്പതിപ്പ്, മാധ്യമം വാരാന്ത്യം, സൺഡേ പ്രഭാതം, ഗൾഫ് സത്യധാര, സുന്നി അഫ്കാർ, രിസാല,ചന്ദ്രിക ആഴ്ചപ്പതിപ്പ്,

 സത്യധാര, പ്രബോധനം, പൂങ്കാവനം, തൂലിക, മഹിളാ ചന്ദ്രിക,അൽ മുഅല്ലിം  തുടങ്ങിയ മുഖ്യധാര പ്രസിദ്ധീകരണങ്ങളിലായി പ്രസിദ്ധീകരിച്ചുവന്നഗിന്നസ് സത്താർ ആദൂരിന്റെ ഫുർഖാൻ, ഇലാഹി,

 ലൈലത്തുൽ ഖദർ, റമസാൻ, യാ അല്ലാഹ്, പുണ്യം കയറി വരുന്നു, തൗഹീദ്, ഉടമയുടെ ദർബാർ തേടി, തൗബ, ദാഹജലം,അല്ലാഹു അക്ബർ, തൂവൽ സ്പർശം, അമൽ, ഇഅത്തികാഫ്,  നോമ്പ്, ഉള്ളു തുറക്കുമ്പോൾ, ശേഷപത്രം, അള്ളാഹ്, റംസാൻ നിലാവ്, വേദ പുസ്തകം, ദൈവനാമം, സ്വർഗ്ഗവും നരകവും, സാക്ഷ്യപത്രം, വിശുദ്ധ രാവ്, ദൈവാനുഗ്രഹം, പൊറുക്കുക, മിനാരങ്ങൾ പറയുന്നത്, പൊതിച്ചോറ്, സങ്കടപ്പുര, പ്രഭോ, ലാഇലാഹ ഇല്ലല്ലാഹ്, മഹ്ശറ വിധി പറയുകയാണ് തുടങ്ങിയ കവിതകൾഏറെ ശ്രദ്ധേയമാണ്.


 നഗ്നനേത്രങ്ങൾ കൊണ്ട് വായിക്കുവാൻ സാധിക്കുന്ന 3137 വ്യത്യസ്തമായ മിനിയേച്ചർ പുസ്തകങ്ങൾ രചിച്ച് അൺ ബ്രേക്കബിൾ ഗിന്നസ് വേൾഡ് റെക്കോർഡിന് ഉടമയായിട്ടുള്ള സത്താർ ആദൂർ 

 ലോകത്തിലെ ഏറ്റവും ചെറിയ, ഒരു സെന്റീമീറ്റർ മാത്രം വലുപ്പമുള്ള 'വൺ' കവിതാ സമാഹാരവും,

 അര സെന്റീമീറ്റർ മാത്രം വലിപ്പമുള്ള 'സാൾട്ട് 'എന്ന കഥാസമാഹാരവുംപുറത്തിറക്കിയും 10 സെക്കൻഡ് മാത്രം സമയ ദൈർഘ്യമുള്ള 'ദി മാൻ 'എന്ന സിനിമ സംവിധാനം ചെയ്തും ലോകത്തെ അത്ഭുതപ്പെടുത്തിയി ട്ടുണ്ട്., 2019 ൽ പ്രസിദ്ധീകൃതമായ ആയിരം സ്വന്തം രചനകളുടെ പ്രദർശനം സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച് വായനക്കാരെ വിസ്മയിപ്പിച്ചിട്ടുമുണ്ട്. വായനയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി 2008ൽ ആരംഭിച്ച കുഞ്ഞു പുസ്തകങ്ങളുടെ സൗജന്യ വിതരണം  അരലക്ഷം കോപ്പിയിലേക്ക് അടുക്കുന്ന വേളയിലാണ് മാപ്പിള സാഹിത്യത്തിലൂടെ സാഹിത്യ രംഗത്തേക്ക് കടന്നുവന്ന സത്താർ ആദൂരിനെതേടി ഇങ്ങനെയൊരു പുണ്യ നേട്ടം കൈവന്നിരിക്കുന്നത്. വ്യക്തിഗത ഇനത്തിൽ ഗിന്നസ് റെക്കോർഡ്സ് നേടിയവരുടെ സംഘടനയായ ഓൾ ഗിന്നസ് വേർഡ് റെക്കോർഡ് ഹോൾഡേഴ്സിന്റെ സംസ്ഥാന പ്രസിഡന്റും,സംസ്കാര സാഹിതിയുടെ തൃശൂർ ജില്ലാ ചെയർമാനുമാണ്  ഗിന്നസ് സത്താർ ആദൂർ.



 

Follow us on :

More in Related News