Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണവും ചികിത്സാ ധനസഹായ വിതരണവും 18-ന്

12 Jul 2026 21:31 IST

PEERMADE NEWS

Share News :


പീരുമേട്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചരമ വാർഷിക ദിനാചരണവും ദരിദ്ര രോഗികൾക്കുള്ള സാമ്പത്തിക സഹായ വിതരണവും ജൂലൈ 18-ന് വൈകിട്ട് 3 മണിക്ക് നടക്കും. പുതുതായി രൂപീകരിച്ച 'ഉമ്മൻ ചാണ്ടി മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി'യുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പാമ്പനാർ വ്യാപാര ഭവനിൽ നടക്കുന്ന ചടങ്ങ് കുമളി പഞ്ചായത്ത് പ്രസിഡന്റ് എം. എം. വർഗീസ് ഉദ്ഘാടനം ചെയ്യും. സൊസൈറ്റി പ്രസിഡന്റ് ഡോ. ഗിന്നസ് മാടസാമി യോഗത്തിൽ അധ്യക്ഷത വഹിക്കും.

ജനനായകൻ ഉമ്മൻ ചാണ്ടിയുടെ നിസ്തുലമായ സേവനങ്ങളെ സ്മരിച്ചുകൊണ്ട്, സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കായി ജനകീയ ക്ഷേമപ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതിന്റെ ഭാഗമായാണ് സൊസൈറ്റി ഈ പരിപാടിക്ക് തുടക്കം കുറിക്കുന്നത്. ചടങ്ങിൽ കഠിനമായ രോഗബാധയാൽ ബുദ്ധിമുട്ടുന്ന ദരിദ്ര കുടുംബങ്ങളിലെ അംഗങ്ങൾക്കുള്ള സാമ്പത്തിക സഹായ വിതരണം നിർവ്വഹിക്കും.

വിവിധ ജനപ്രതിനിധികൾ, സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ, സൊസൈറ്റി ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. സമൂഹത്തിന്റെ പൊതുവായ ക്ഷേമവും കാരുണ്യപ്രവർത്തനങ്ങളും ലക്ഷ്യമിട്ട് പീരുമേട് താലൂക്ക് കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിക്കുന്ന ഉമ്മൻ ചാണ്ടി മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ എല്ലാവിധ സൽപ്രവർത്തികൾക്കും ജനങ്ങളുടെ പൂർണ്ണ പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് സൊസൈറ്റി പി.ആർ.ഓ. ഗിന്നസ് സുനിൽ ജോസഫ് അഭ്യർത്ഥിച്ചു.

Follow us on :

More in Related News