Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശീയ മാധ്യമദിനം ആചരിച്ചു

16 Nov 2026 17:35 IST

PEERMADE NEWS

Share News :



പീരുമേട്: കേരള ജേർണലിസ്റ്റ് യൂണിയൻ കോട്ടയം ജില്ലാ കമ്മിറ്റിയും പെരുവന്താനം സെന്റ് ആന്റണീസ് കോളജും സംയുക്തമായി ദേശീയ മാധ്യമദിനം ആചരിച്ചു. കോളജിലെ എൻ.എസ്.എസ് വോളന്റിയർമാരും എം.എസ്.ഡബ്ല്യു വിദ്യാർഥികളും പരിപാടിയിൽ പങ്കെടുത്തു.


പീരുമേട് എം.എൽ.എ സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. കെ.ജെ.യു സംസ്ഥാന പ്രസിഡന്റ് ജോസി തുമ്പാനത്ത് അധ്യക്ഷത വഹിച്ചു. കെ.ജെ.യു ഇടുക്കി ജില്ലാ പ്രസിഡന്റ് ഗിന്നസ് സുനിൽ ജോസഫ്, പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. വിജയൻ, കെ.ജെ.യു കോട്ടയം ജില്ലാ സെക്രട്ടറി വിപിൻ അറക്കൽ, കോളജ് വൈസ് പ്രിൻസിപ്പൽ സുപർണ്ണ രാജു, പി.ആർ.ഒ ജോസ് ആന്റണി എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News