Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jun 2026 04:46 IST
Share News :
ന്യൂഡൽഹി: മിലിട്ടറി നഴ്സിംഗ് സർവീസിന്റെ (MNS) അഡീഷണൽ ഡയറക്ടർ ജനറലായി (ADG) മേജർ ജനറൽ റേച്ചൽ തോമസ് 2026 ജൂൺ 1-ന് ചുമതലയേറ്റു.
പൂനെയിലെ പ്രശസ്തമായ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജിലെ (AFMC) പൂർവ്വവിദ്യാർത്ഥിനിയായ റേച്ചൽ തോമസ് 1988 ജൂൺ 1-നാണ് മിലിട്ടറി നഴ്സിംഗ് സർവീസിൽ കമ്മീഷൻ ചെയ്യപ്പെട്ടത്. സായുധ സേനാ മെഡിക്കൽ സർവീസിന് കീഴിൽ വിവിധയിടങ്ങളിലായി ക്ലിനിക്കൽ, അഡ്മിനിസ്ട്രേറ്റീവ് രംഗങ്ങളിൽ നാല് പതിറ്റാണ്ടോളം നീളുന്ന മികച്ച പ്രവർത്തനപരിചയം ഇവർക്കുണ്ട്.
നാല് പതിറ്റാണ്ടുകാലത്തെ രാജ്യസേവനത്തിന് ശേഷം 2026 മെയ് 31-ന് വിരമിച്ച മേജർ ജനറൽ ലിസ്സമ്മ പി.വി.ക്ക് പകരക്കാരിയായാണ് റേച്ചൽ തോമസ് ഈ പദവിയിലേക്ക് നിയമിതയായത്. പത്തനംതിട്ട സ്വദേശിനിയാണ് ഭർത്താവ് സജിസാം .
Follow us on :
More in Related News
Please select your location.