Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Oct 2026 08:56 IST
Share News :
തൃശ്ശൂർ: അസോസിയേഷൻ ഓഫ് ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്‌സിന്റെ (AGRH) പതിനൊന്നാമത് വാർഷിക സംഗമത്തിൽ ചലച്ചിത്രതാരം ഗിന്നസ് പക്രുവിന് പ്രഥമ എൻ.ബി.ജി.ആർ പുരസ്കാരം സമ്മാനിച്ചു. 2008-ൽ മുഴുനീള സിനിമയിലെ ഏറ്റവും ഉയരം കുറഞ്ഞ നായകൻ എന്ന വിഭാഗത്തിൽ ഗിന്നസ് പക്രു സ്വന്തമാക്കിയ ലോക റെക്കോർഡ് 18 വർഷം പിന്നിട്ടിട്ടും മറ്റാർക്കും മറികടക്കാനാകാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.
തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ നടന്ന ചടങ്ങിൽ അഡ്വ. കെ. രാജൻ എം.എൽ.എയും രാജൻ ജെ. പല്ലൻ എം.എൽ.എയും ചേർന്ന് പുരസ്കാരം സമ്മാനിച്ചു. അഡ്വ. കെ. രാജൻ എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. AGRH പ്രസിഡന്റ് സത്താർ ആദൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുനിൽ ജോസഫ് സ്വാഗതം പറഞ്ഞു. രാജൻ ജെ. പല്ലൻ എം.എൽ.എ അനുമോദന പ്രസംഗം നടത്തി.
പുതിയ റെക്കോർഡ് ജേതാക്കൾക്കുള്ള ഗിന്നസ് സർട്ടിഫിക്കറ്റുകൾ തൃശ്ശൂർ മേയർ ഡോ. നിജി ജസ്റ്റിൻ വിതരണം ചെയ്തു. പുതിയ ഗിന്നസ് റെക്കോർഡ് ജേതാക്കളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ആദരിച്ചു. ഗിന്നസ് റെക്കോർഡ് ജേതാക്കളെ പരിചയപ്പെടുത്തുന്ന പുസ്തകം ഡെപ്യൂട്ടി മേയർ എ. പ്രസാദ് പ്രകാശനം ചെയ്തു. കൗൺസിലർ പൂർണിമ സുരേഷ് പുസ്തകം ഏറ്റുവാങ്ങി.
ചടങ്ങിൽ ഗിന്നസ് പക്രു മറുപടി പ്രസംഗം നടത്തി. കോഡിനേറ്റർ അശ്വിൻ വാഴുവേലിൽ, വൈസ് പ്രസിഡന്റുമാരായ തോമസ് ജോർജ്, ലത കളരിക്കൽ, ജോയിന്റ് സെക്രട്ടറി വിജിത രതീഷ് എന്നിവർ ആശംസകൾ നേർന്നു. ട്രഷറർ പ്രിജേഷ് കണ്ണൻ നന്ദി പറഞ്ഞു.
Follow us on :
More in Related News
Please select your location.