Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jun 2026 21:06 IST
Share News :
*പീരുമേട്:* ഒന്നിനുപിറകെ ഒന്നായി അടിയന്തിര കേസുകളെത്തിയ കടുത്ത പ്രതിസന്ധിഘട്ടത്തിലും മാതൃകാപരമായ സേവനത്തിലൂടെയും കൃത്യമായ ഏകോപനത്തിലൂടെയും ജനശ്രദ്ധ നേടുകയാണ് പീരുമേട് താലൂക്ക് ആശുപത്രി. തെരുവുനായ് കടിയേറ്റവരും അപകടങ്ങളിൽപ്പെട്ടവരുമുൾപ്പെടെ ഒരേസമയം നിരവധി രോഗികളാണ് കഴിഞ്ഞദിവസം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിയത്.
അത്യാഹിത വിഭാഗത്തിൽ ഒരു ഡോക്ടർ മാത്രം ഡ്യൂട്ടിയിലുണ്ടായിരുന്ന സമയത്താണ് തെരുവുനായ് കടിയേറ്റ് 11 പേർ ഒരേസമയം ചികിത്സ തേടിയെത്തിയത്. രോഗികളുടെയും ഒപ്പമുണ്ടായിരുന്നവരുടെയും തിരക്കുമൂലം അസിസ്റ്റൻ്റ് സർജൻ ഡോ. ശ്രുതിക്ക് ഒറ്റയ്ക്ക് സാഹചര്യം കൈകാര്യം ചെയ്യുക അസാധ്യമായി. ഇതിനിടയിലാണ് വണ്ടിപ്പെരിയാറിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രോഗിയും, കൊക്കയാറിൽ നിന്ന് വീണ് പരിക്കേറ്റ വയോധികയും ആശുപത്രിയിലെത്തുന്നത്.
തുടർന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആശീഷ് മോഹൻ്റെ നേതൃത്വത്തിൽ അതിവേഗത്തിലുള്ള ഇടപെടലുകൾ നടന്നു. ജോലിക്കു ശേഷം വിശ്രമത്തിലായിരുന്ന സർജൻ ഡോ. അരവിന്ദ്, ഡോ. ദിപു, ഡോ. ബെസ്റ്റ് സി. എന്നിവരെ അടിയന്തിരമായി വിളിച്ചുവരുത്തുകയും രോഗികൾക്ക് ആവശ്യമായ പരിചരണം ഉറപ്പാക്കുകയും ചെയ്ത നഴ്‌സിംഗ് സുപ്ര
ണ്ട് ഷീജയുടെ നേതൃത്വത്തിൽ കവിത, സിന്ധു എന്നിവരും തിരക്ക് നിയന്ത്രിക്കുന്നതിനായി ആശുപത്രി പി.ആർ.ഒ, ഓഫീസ് സ്റ്റാഫ് എന്നിവരെയടക്കം അത്യാഹിത വിഭാഗത്തിലേക്ക് നിയോഗിച്ചുകൊണ്ട് സൂപ്രണ്ട് നടത്തിയ സമയോചിതമായ നീക്കം വലിയ ആശ്വാസമായി.
ജീവനക്കാരുടെ കൂട്ടായ പരിശ്രമത്തിലൂടെ അതീവ ഗുരുതരമായ സാഹചര്യം വളരെ പെട്ടെന്ന് തന്നെ ശാന്തമാക്കാനും എല്ലാ രോഗികൾക്കും മികച്ച ചികിത്സ ലഭ്യമാക്കാനും സാധിച്ചു.
പാമ്പുകടിക്കുള്ള ആൻ്റിവെനം, പേവിഷബാധക്കെതിരെയുള്ള ഐ.ഡി.ആർ.വി എന്നിവ പീരുമേട് താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് സൂപ്രണ്ട് ഡോ. ആശീഷ് മോഹൻ അറിയിച്ചു. അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ ആശുപത്രി സജ്ജമാണെന്ന് ഉറപ്പുനൽകുന്നതാണ് ജീവനക്കാരുടെ ഈ കാരുണ്യപൂർവ്വമായ സേവനം.
Follow us on :
More in Related News
Please select your location.