Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അഴുത എൽ.പി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

01 Jun 2026 17:08 IST

PEERMADE NEWS

Share News :



പീരുമേട്: ചരിത്ര പ്രാധാന്യമുള്ള അഴുത എൽ.പി സ്കൂളിൽ പുതിയ അധ്യയന വർഷത്തെ വരവേറ്റ് പ്രവേശനോത്സവം സംഘടിപ്പിച്ചു. മൂന്നാം ക്ലാസിലെത്തിയ മൂന്ന് കുട്ടികളുൾപ്പെടെ 21 പുതിയ കൂട്ടുകാരാണ് ഇത്തവണ സ്കൂളിലേക്ക് എത്തിയത്.

പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം വാർഡ് അംഗം ഡോ. ആതിര എ. ഷിബു നിർവ്വഹിച്ചു. പിടിഎ പ്രസിഡന്റ് അഭിലാഷ് മാത്യു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂളിലെത്തിയ പുതിയ കുട്ടികളെ കിരീടം അണിയിച്ചും മധുരവും സമ്മാനങ്ങളും നൽകിയുമാണ് അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് സ്വീകരിച്ചത്.

ചടങ്ങിൽ ഹെഡ്മിസ്ട്രസ് പ്രസന്നകുമാരി, ഗിന്നസ് സുനിൽ ജോസഫ്, എസ്.എം.സി പ്രസിഡന്റ് അജിത്ത്, സബ് ഇൻസ്പെക്ടർ എ.എസ്. ബിജു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. അധ്യാപകരായ ജാമു സി. സെബാസ്റ്റ്യൻ, നൈജോ മാത്യു, ഇ.എസ്. സിജിമോൾ എന്നിവർ പ്രവേശനോത്സവ പരിപാടികൾക്ക് നേതൃത്വം നൽകി.

Follow us on :

More in Related News