Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Oct 2026 20:16 IST
Share News :
പീരുമേട്:
കർഷകന്റെ ഭൂമിയും ജനവാസ സ്ഥലവും ഒരു കാരണവശാലും പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്താനാകില്ലെന്ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് വ്യക്തമാക്കി. കർഷകരുടെ ഭൂമിയും താൽപ്പര്യങ്ങളും സംരക്ഷിക്കാൻ സർക്കാർ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും, ഏഴാം ഡ്രാഫ്റ്റ് നോട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ശക്തമായ സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ വർഷം നൽകാനുള്ള ആറേകാൽ കോടി രൂപ ഇതിനകം നൽകിക്കഴിഞ്ഞു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മുഴുവൻ തുകയും കൊടുത്തുതീർത്തിട്ടുണ്ട്. ബാക്കി നൽകാനുള്ള തുക സപ്ലൈകോ നേരിട്ട് അടുത്ത മാസം തന്നെ കൊടുത്തു തീർക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാലാവസ്ഥ വ്യതിയാനം കർഷകരെയും വിളകളെയും ബാധിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ പുതിയ കാർഷിക സംസ്കാരം നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കിയിലെ 9993.7 സ്ക്വയർ കിലോമീറ്റർ പ്രദേശം പരിധിയിലാണെന്നും, അതിൽ 123 വില്ലേജുകളും പുതുതായി കൂട്ടിച്ചേർത്ത 8 വില്ലേജുകളും ഉൾപ്പെടെ ആകെ 131 വില്ലേജുകൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് കർഷകരെയും കൃഷിയിടങ്ങളെയും രക്ഷിക്കുന്നതിനായി 192 കോടി രൂപ വനംവകുപ്പിന് കൈമാറിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനതല കാർഷിക വന്യമൃഗ കോൺക്ലേവ് സംഘടിപ്പിച്ചിരുന്നു. വെറ്റിനറി യൂണിവേഴ്സിറ്റി, അഗ്രികൾച്ചർ യൂണിവേഴ്സിറ്റി, അമൃത യൂണിവേഴ്സിറ്റി എൻജിനീയറിങ് വിഭാഗം, ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റ്യൂട്ട്, സ്റ്റാർട്ടപ്പുകൾ, കർഷകർ എന്നിവരുടെ സംയുക്ത അഭിപ്രായങ്ങൾ സ്വീകരിച്ചാണ് കോൺക്ലേവ് സമാപിച്ചത്. വന്യമൃഗ ആക്രമണങ്ങളിൽ നഷ്ടം സംഭവിക്കുന്ന കർഷകർക്കുള്ള നഷ്ടപരിഹാരത്തിൽ 25% വർദ്ധനവ് വരുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
വിദ്യാർത്ഥികളിൽ കാർഷിക സംസ്കാരം വളർത്താൻ 'ഖദർ ക്ലബ്ബുകൾ':
സ്കൂൾ കുട്ടികൾക്ക് ഗ്രേസ് മാർക്ക് നൽകുന്നതും പുതിയ കാലഘട്ടത്തിനനുസരിച്ച് കൃഷിരീതികളെ മാറ്റിയെടുക്കുന്നതിന്റെ ഭാഗമായി ഡ്രോൺ സാങ്കേതികവിദ്യ അവലോകനം ചെയ്യുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്. ഇതിന്റെ ഭാഗമായി ഈ വർഷം തന്നെ 500 സ്കൂളുകളിൽ ' കതിർ ക്ലബ്ബുകൾ' ആരംഭിക്കും. അടുത്ത വർഷം ഈ പദ്ധതി കൂടുതൽ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കും. കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തുന്നതോടൊപ്പം രാസലഹരിക്കെതിരെയുള്ള പ്രതിരോധം കൂടിയാണ് ഈ ക്ലബ്ബുകൾ ലക്ഷ്യമിടുന്നത്. ഓരോ സ്കൂളിനും കതിർ ക്ലബ് രൂപീകരിക്കാൻ 10,000 രൂപ വീതം നൽകും.
മണ്ണ് പരിശോധന നടത്തി ഏത് കാലാവസ്ഥയിൽ ഏത് പച്ചക്കറിയാണ് വിളയുന്നത് എന്ന് കണ്ടെത്തി കൃഷി ചെയ്യാൻ അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ വിദഗ്ധ സഹായം തേടും. കൂടാതെ കതിർ മാർക്കറ്റ്, കതിർ സഞ്ചാരം, കതിർ യൂണിഫോം തുടങ്ങിയവയും ഇതിന്റെ ഭാഗമായി രൂപീകരിക്കുമെന്ന് മന്ത്രി ടി. സിദ്ദിഖ് വ്യക്തമാക്കി.
വിവിധ കാർഷിക പദ്ധതികളുടെ ഉത്‌ഘാടനം കൃഷി മന്ത്രി ടി സിദ്ധിഖ് നിർവഹിക്കുന്നു.
പി ഡി എസ് നാച്ചുറൽ പ്രോഡറ്റ്
യൂണിറ്റ് ഫാക്ടറി മന്ത്രി ടി. സിദ്ധിഖ് നിർവഹിക്കുന്നു.
.
Follow us on :
More in Related News
Please select your location.