Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Oct 2026 09:58 IST
Share News :
തൃശൂർ: കേരളത്തിൽ നിന്ന് വ്യക്തിഗത ഇനത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയവരുടെ സംഗമം ഒക്ടോബർ 24-ന് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടക്കും. അസോസിയേഷൻ ഓഫ് ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് (ആഗ്രഹ്) സംഘടനയുടെ പതിനൊന്നാമത് വാർഷിക സംഗമമാണ് അന്ന് രാവിലെ തൃശൂർ സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നത്.
പത്തുവർഷത്തിലധികമായി ലോകത്ത് മറികടക്കപ്പെടാതെ നിലനിൽക്കുന്ന മലയാളികളായ ഗിന്നസ് റെക്കോർഡുകാരെ ആദരിക്കുന്നതിനായി ആഗ്രഹ് ഏർപ്പെടുത്തിയ പ്രഥമ 'നോൺ ബ്രേക്കബിൾ ഗിന്നസ് വേൾഡ് റെക്കോർഡ്' (എൻ.ബി.ജി.ആർ.) പുരസ്കാരം പ്രശസ്ത സിനിമാതാരം ഗിന്നസ് പക്രുവിന് ചടങ്ങിൽ സമ്മാനിക്കും.
ഒക്ടോബർ 24 ശനിയാഴ്ച നടക്കുന്ന ചടങ്ങിൽ എം.എൽ.എമാരായ അഡ്വ. കെ. രാജൻ, രാജൻ ജെ. പല്ലൻ, മേയർ ഡോ. നിജി ജസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ഡെപ്യൂട്ടി മേയർ എ. പ്രസാദ്, കൗൺസിലർ പൂർണിമ ജയറാം തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുക്കും.
ആഗ്രഹ് പ്രസിഡന്റ് സത്താർ ആദൂർ, സെക്രട്ടറി സുനിൽ ജോസഫ്, ട്രഷറർ പ്രിജേഷ് കണ്ണൻ, കോഡിനേറ്റർ അശ്വിൻ വഴുവേലിൽ എന്നിവർ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
Follow us on :
More in Related News
Please select your location.