Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Aug 2026 20:08 IST
Share News :
പീരുമേട്: കർഷകദിനാചരണത്തിന്റെ ഭാഗമായി കുട്ടി കർഷകയെ ആദരിച്ചു. പാമ്പനാർ ജി.എച്ച്.എസ്. ഏഴാം ക്ലാസ് വിദ്യാർഥിനി ശിവാനി മുരുകനാണ് പീരുമേട് ഗ്രാമപഞ്ചായത്തിന്റെ പഞ്ചായത്തുതല കർഷകദിന പുരസ്കാരത്തിന് അർഹയായത്.ഹൈഡ്രോപോണിക്സ് കൃഷിരീതിയിലൂടെ വിവിധ പച്ചക്കറികൾ കൃഷി ചെയ്യുന്ന ശിവാനി കൃഷിയിൽ വേറിട്ട പരീക്ഷണങ്ങളും നടത്തിവരുന്നു. മഴവെള്ളം മീൻകുളത്തിൽ ശേഖരിച്ച് പച്ചക്കറിത്തോട്ടത്തിന് ഉപയോഗിക്കുന്നുണ്ട്. ചീര, കാരറ്റ്, കാബേജ്, പച്ചമുളക് തുടങ്ങിയ വിളകൾക്കൊപ്പം തിലാപ്പിയ, കട്ട്ല, ഗോൾഡ് ഫിഷ് തുടങ്ങിയ മത്സ്യങ്ങളെയും വളർത്തുന്നു. ഉൽപന്നങ്ങൾ വീടുകളിലും വിപണിയിലും വിൽപ്പന നടത്തുന്നു.
സ്കൂൾ പഠനത്തിന് ശേഷം പരമാവധി സമയം കൃഷിയിടത്തിൽ ചെലവഴിക്കുന്ന ശിവാനി പഠനത്തിലും മികവ് പുലർത്തുന്നു. റാണിക്കോവിൽ സ്വദേശിനിയായ ശിവാനി കർഷകനായ മുരുകന്റെ മകളാണ്. അച്ഛനും മകളും ചേർന്ന് കൃഷിയിൽ പുതിയ പരീക്ഷണങ്ങൾ നടത്തിവരികയാണ്.
പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ് ശിവാനിക്ക് സർട്ടിഫിക്കറ്റ് നൽകി. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പവിത്ര മനോ ഫലകം സമ്മാനിച്ചു. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കർ, എ.ഡി.എ. ടിൻറുമോൾ ജോസഫ്, കൃഷി ഓഫീസർ പ്രിൻസി ജോൺ, അഴുത ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിക്സൺ ജോർജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് രാജൻ എന്നിവർ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.