Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 May 2026 19:29 IST
Share News :
കൊല്ലം: ജില്ലയുടെ പുതിയ കലക്ടറായി ആനി ജൂല തോമസ് ഔദ്യോഗികമായി ചുമതലയേറ്റു. രാവിലെ 10.30ന് സിവില്‍ സ്റ്റേഷനിലെത്തിയ പുതിയ കലക്ടറെ എ.ഡി.എം ടി.കെ. വിനീതിന്റെ നേതൃത്വത്തില്‍ ഇതര ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടർന്ന് കളക്ടറുടെ ചേമ്പറില്‍ നടന്ന ലളിതമായ ചടങ്ങിൽ സ്ഥാനമൊഴിയുന്ന ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് പുതിയ കലക്ടർക്ക് ചുമതല കൈമാറി.
2018 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായ ആനി ജൂല തോമസ്, വ്യവസായ വകുപ്പില്‍ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയിലായിരിക്കെയാണ് കൊല്ലം ജില്ലാ കലക്ടറായി നിയമിതയാകുന്നത്. മുൻപ് കയര്‍വികസന വകുപ്പ് ഡയറക്ടര്‍, ദേശീയ കയര്‍ഗവേഷണ പഠനകേന്ദ്രം ഡയറക്ടര്‍, കെ.ടി.ഡി.എഫ്.സി മാനേജിംഗ് ഡയറക്ടര്‍ എന്നീ അധികചുമതലകളും ഇവർ വിജയകരമായി വഹിച്ചിട്ടുണ്ട്. തിരുവല്ല മേപ്രാല്‍ സ്വദേശിനിയായ ഇവരുടെ ഭര്‍ത്താവ് ബാങ്കറായ ഷിബു ജോയ് എഡിസണാണ്. ചാര്‍ട്ടഡ് അകൗണ്ടന്റ് ഹൃദ്യ അന്ന ഇടിക്കുള, മാനേജ്‌മെന്റ് വിദ്യാര്‍ഥി ജോണ്‍ തോമസ് ഇടിക്കുള എന്നിവരാണ് മക്കള്‍. പുതിയ കലക്ടറുടെ നേതൃത്വത്തിൽ ജില്ലയിലെ വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗത കൈവരുമെന്ന് ഉദ്യോഗസ്ഥർ പ്രത്യാശ പ്രകടിപ്പിച്ചു.
Follow us on :
More in Related News
Please select your location.