Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Nov 2025 20:43 IST
Share News :
കാഞ്ഞിരപ്പള്ളി :യൂണിവേഴ്‌സൽ റെക്കോർഡ്സ് ഫോറത്തിന്റെദേശീയപുരസ്‌കാരം കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റലിന്.
ലോക പ്രമേഹദിനത്തിൽ പ്രമേഹത്തെക്കുറിച്ചു സാധാരണക്കാരെ ബോധവൽക്കരിക്കുന്നതിന്
മേരീക്വീൻസ് മിഷൻ ആശുപത്രി ഒരുക്കിയ പഞ്ചാരവണ്ടി4.0എന്നക്യാമ്പയിനാണ്
യു.ആർ.എഫ് അംഗീകാരം നൽകിയത്.കൽക്കട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂണിവേഴ്സൽ റിക്കാർഡ് ഫോറമാണ് ഈ സംരംഭത്തെദേശീയപുരസ്കാരത്തിനായിതിരഞ്ഞെടുത്തത്.
ആശുപത്രികോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ യു.ആർ.എഫ് പുരസ്‌കാരവും പ്രശസ്തി പത്രവും, യു.ആർ.എഫ് വേൾഡ് റെക്കോർഡ് ഇന്റർനാഷണൽ ജൂറി & ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് മേരീക്വീൻസ് മിഷൻഹോസ്പിറ്റൽഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ, ജോയിന്റ് ഡയറക്ടർ ഫാ. സിറിൾ തളിയൻ സി.എം.ഐഎന്നിവർക്ക് കൈമാറി.
മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ജനറൽ മെഡിസിൻ, ഡയബെറ്റിക്ക് ക്ലിനിക്ക്, എൻഡോക്രൈനോളജി വിഭാഗങ്ങളുടെ വിഭാഗങ്ങളുടെസംയുക്തമായികെ.എസ്.ആർ.ടി.സി ബസ് അടക്കം പ്രത്യേകം തയ്യാറാക്കിയ നാല് വാഹനങ്ങളിൽ ഒരുക്കിയ സൗജന്യ പ്രമേഹ പരിശോധനയ്ക്കുള്ള സൗകര്യം കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ 2638 പേർ ഉപയോഗപ്പെടുത്തിയിരുന്നു.
പ്രമേഹരോഗത്തെക്കുറിച്ച് ആളുകൾക്ക് അവബോധനം നൽകുവാനും, ഗ്രാമീണ മേഖലകളിലെ ആളുകളിലേക്ക് നേരിട്ട് എത്തിച്ചേർന്നു കൃത്യമായ രോഗ നിർണ്ണയമുറപ്പാക്കി പ്രമേഹ നിയന്ത്രണമെന്ന ലക്‌ഷ്യം കൈവരിക്കുവാനാണ് 2021 ൽ മേരീക്വീൻസ് പഞ്ചാരവണ്ടി പദ്ധതി ആരംഭിച്ചത്.
Follow us on :
Please select your location.