Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മരിയഗിരി സ്കൂളിൽ വിപുലമായ പരിപാടികളോടെ പുതിയ അധ്യയനവർഷത്തിന് തുടക്കം

02 Jun 2026 20:39 IST

PEERMADE NEWS

Share News :



പീരുമേട്: മരിയഗിരി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിൽ പുതിയ അധ്യയന വർഷത്തിന്റെ ഉദ്ഘാടനം വിപുലമായ പരിപാടികളോടെ ആഘോഷപൂർവ്വം നടത്തപ്പെട്ടു. സ്കൂൾ പ്രിൻസിപ്പൽ ഫാ. സ്റ്റിജോ തേക്കുംകാട്ടിൽ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് മാനേജർ ഫാ.അരുൺ മുയൽകല്ലിക്കൽ സ്വാഗതം ആശംസിച്ചു. വിദ്യാർത്ഥികളും അധ്യാപകരും മാതാപിതാക്കളും അടങ്ങുന്ന നിറഞ്ഞ സദസ്സിനെ സാക്ഷിനിർത്തി ദീപിക സർക്കുലേഷൻ വിഭാഗം ജനറൽ മാനേജർ ഫാദർ ജോർജ് മാന്തുരുത്തിൽ ഭദ്രദീപം കൊളുത്തി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

പുതിയ അധ്യയന വർഷത്തോടനുബന്ധിച്ച് വേറിട്ട രണ്ട് പദ്ധതികൾക്കും സ്കൂളിൽ തുടക്കമായി. കുട്ടികളിൽ പുസ്തക വായന പ്രോത്സാഹിപ്പിക്കുന്നതിനായി ഒരുക്കുന്ന 'റീഡിംഗ് കോർണർ', പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഫലവൃക്ഷത്തോട്ടം എന്നിവയുടെ ഉദ്ഘാടനവും നടത്തി. എസ് എസ് എൽ സി , പ്ലസ്ടു വിഭാഗങ്ങളിൽ മികച്ച വിജയം നേടിയവർക്ക്

പുരസ്‌കാരം നൽകി.സ്റ്റാഫ് സെക്രട്ടറി സിജു ജോസഫ് നന്ദി രേഖപ്പെടുത്തി. ഔദ്യോഗിക പരിപാടികൾക്ക് ശേഷം മധുരം നൽകിയും പുതിയ പ്രതീക്ഷകളോടെയും കുട്ടികളെ അധ്യാപകർ പുതിയ ക്ലാസ്സുകളിലേക്ക് ആനയിച്ചു.


Follow us on :

More in Related News