Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jun 2026 21:58 IST
Share News :
പീരുമേട്: കാടുകയറി യാത്രക്കാരുടെ കാഴ്ച മറച്ച താലൂക്ക് ആശുപത്രി റോഡ് ഡ്രൈവർമാർ സ്വമേധയാ വെട്ടിത്തെളിച്ചു. റോഡിനിരുവശവും വൻതോതിൽ പൊന്തക്കാട് വളർന്ന് അപകടഭീഷണിയായതോടെയാണ് പീരുമേട്ടിലെ ഓട്ടോ-ടാക്സി ഡ്രൈവർമാരുടെ നേതൃത്വത്തിൽ മാതൃകാപരമായ ഈ ശുചീകരണപ്രവർത്തനം നടത്തിയത്.ആശുപത്രി റോഡിലെ കാട് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ബുദ്ധിമുട്ടാകുന്ന വിവരം നേരത്തെ മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. തുടർന്ന് ചേർന്ന ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിൽ ഈ വിഷയം ചർച്ചയാവുകയും, അടിയന്തര പ്രാധാന്യത്തോടെ കാട് വെട്ടിത്തെളിക്കുമെന്ന് അധികൃതർ ഉറപ്പുനൽകുകയും ചെയ്തിരുന്നു. എന്നാൽ യോഗം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടിട്ടും, മഴ കനത്തിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. ഇതോടെയാണ് ദുരിതയാത്രയ്ക്ക് പരിഹാരം കാണാൻ ഡ്രൈവർമാർ തന്നെ നേരിട്ടിറങ്ങിയത്.
അതേസമയം, പീരുമേട് ടൗണിൽ നിന്നും സിവിൽ സ്റ്റേഷനിലേക്ക് പോകുന്ന റോഡിലും സമാനമായ രീതിയിൽ പൊന്തക്കാട് വളർന്നു നിൽക്കുകയാണ്. ഈ റോഡിലെ കാടും അടിയന്തരമായി വെട്ടിമാറ്റണമെന്ന് ഭരണസമിതിയോട് മാധ്യമപ്രവർത്തകരും നാട്ടുകാരും ആവശ്യപ്പെട്ടു. എന്നാൽ ഉടൻ നടപടിയുണ്ടാകുമെന്ന അധികൃതരുടെ ഉറപ്പ് വെറും പാഴ് വാക്കാവുകയാണെന്ന ആക്ഷേപവും ശക്തമാണ്.
Follow us on :
Please select your location.