Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Oct 2026 11:40 IST
Share News :
പീരുമേട്: ഗസ്റ്റ്ഹൗസ് ജംഗ്ഷനിൽ പീരുമേട് എക്സൈസ് റേഞ്ച് ഓഫീസിന്റെ നേതൃത്വത്തിൽ സജ്ജീകരിച്ച ‘റിലാക്സ് കേന്ദ്രം’ പീരുമേട് എം.എൽ.എ. അഡ്വ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ് അധ്യക്ഷത വഹിച്ചു.
ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും പൊതുജനങ്ങളുമായി സൗഹൃദപരമായ ബന്ധം വളർത്തുന്നതിന്റെയും ഭാഗമായി ആരംഭിച്ച കേന്ദ്രമാണ് ‘റിലാക്സ് കേന്ദ്രം’. എക്സൈസ് വകുപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് കൂടുതൽ അവബോധം നൽകുന്നതിനും ലഹരിവിരുദ്ധ സന്ദേശങ്ങൾ സമൂഹത്തിൽ എത്തിക്കുന്നതിനും കേന്ദ്രം സഹായകരമാകുമെന്ന് ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു.
വാർഡ് മെമ്പർമാരായ അനുപ്, കരുണാനിധി, എം.എം.ടി. ആശുപത്രി അസിസ്റ്റന്റ് ഡയറക്ടർ തോമസ് കുട്ടി, സ്കൂൾ പ്രിൻസിപ്പൽ പി. ബാബു, പീരുമേട് സർക്കിൾ ഓഫീസ് എക്സൈസ് ഇൻസ്പെക്ടർ രാഹുൽരാജ്, പീരുമേട് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിനോദ് കെ.ആർ. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വിദ്യാർത്ഥികളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായി. തുടർന്ന് നടന്ന യോഗത്തിൽ ‘റിലാക്സ് കേന്ദ്രത്തിന്റെ’ പ്രസക്തിയെക്കുറിച്ചും ലഹരിക്കെതിരായ സാമൂഹിക ജാഗ്രത ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വിവിധർ സംസാരിച്ചു.
Follow us on :
More in Related News
Please select your location.