Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പീരുമേട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം കീഴ്ശാന്തി കൊടുങ്ങല്ലൂരിൽ ബൈക്കപകടത്തിൽ മരിച്ചു

15 Jun 2026 10:26 IST

PEERMADE NEWS

Share News :


**കൊടുങ്ങല്ലൂർ:** ദേശീയപാത 66-ൽ കൊടുങ്ങല്ലൂർ ടി.കെ.എസ് ജങ്ഷനിലുണ്ടായ വാഹനാപകടത്തിൽ പീരുമേട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കീഴ്ശാന്തി മരിച്ചു. പശുപ്പാറ മുരിക്കയിൽ അനന്തു (24) ആണ് മരണപ്പെട്ടത്. ഇന്നലെയായിരുന്നു അപകടം.

അനന്തുവിനൊപ്പം ബൈക്കിലുണ്ടായിരുന്ന സഹയാത്രികൻ എറണാകുളം പനങ്ങാട് പുതുപറമ്പിൽ അഭിജിത്ത് (25) ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. വൈക്കം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറുമായി ഇവർ സഞ്ചരിച്ച ബൈക്ക് കൂട്ടിയിടിച്ചായിരുന്നു അപകടം.അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടൻ തന്നെ എ.ആർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അനന്തുവിന്റെ ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റ അഭിജിത്ത് നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.


Follow us on :

More in Related News